വ്യത്യസ്തമായ പാര്‍ട്ടി, തിരഞ്ഞെടുപ്പിൽ വിജയിക്കും; വിമർശനങ്ങൾക്ക് മറുപടി വിക്രവാണ്ടിയിൽ: നടൻ വിജയ്

0

ചെന്നൈ ∙  തനിക്കും പാർട്ടിക്കും നേരെയുള്ള എല്ലാ വിമർശനങ്ങൾക്കും വിക്രവാണ്ടി സമ്മേളനത്തിൽ മറുപടി നൽകുമെന്ന് നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ് അറിയിച്ചു. വിക്രവാണ്ടിയിൽ 27നു ചേരുന്ന സമ്മേളനത്തിനു മുന്നോടിയായി നടത്തിയ ഭൂമിപൂജയോട് അനുന്ധിച്ച് പ്രവർത്തകർക്ക് അയച്ച കത്തിലാണു വിജയ് നിലപാട് വ്യക്തമാക്കിയത്.‘രാഷ്ട്രീയം, രാഷ്ട്രീയ സമ്മേളനങ്ങൾ എന്നിവയെക്കുറിച്ചു ടിവികെക്ക് അറിയില്ലെന്നത് അടക്കമുള്ള വിമർശങ്ങൾക്കും ചോദ്യങ്ങൾക്കും പ്രഥമ സമ്മേളനത്തിലൂടെ മറുപടി നൽകും. ഒട്ടേറെ വ്യത്യസ്തതകളുള്ള പാർട്ടിയാണു ടിവികെയെന്നും തിരഞ്ഞെടുപ്പു കളത്തിൽ വിജയിക്കുമെന്നും’– അദ്ദേഹം കത്തിലൂടെ അറിയിച്ചു.സമ്മേളനത്തിന്റെ വിവിധ കമ്മിറ്റികളുടെയും നിയോജക മണ്ഡലങ്ങളുടെയും ചുമതലക്കാരെ ഉടൻ പ്രഖ്യാപിക്കും. പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തിൽ നടത്തിയ പന്തൽ കാൽനാട്ടലിലും ഭൂമിപൂജയിലും നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *