കെസിഎ – പേട്രൻസ് ദിന കുർബാന, നാളെ

0

 

മുംബൈ : കേരള കത്തോലിക് അസ്സോസിയേഷൻ മുംബൈ ,സംഘടനയുടെ ‘പേട്രൻസ് ദിന കുർബ്ബാന’ നാളെ (ശനി,ഒക്ടോ.5 ) ചെമ്പൂരിലുള്ള കെസിഎ ഭവനിൽ വെച്ച് നടക്കും.വൈകുന്നേരം 6 മണിക്ക് നടക്കുന്ന കുർബ്ബാനയ്ക്ക് റവ: ഫാദർ ബിജു ചിറ്റിലപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും .ഈ സുപ്രധാന സന്ദർഭം പ്രാർത്ഥനാപൂർവ്വം ആഘോഷിക്കാൻ കെസിഎ കുടുംബത്തിലെ എല്ലാവരും എത്തിച്ചേരണമെന്ന് ജനറൽ സെക്രട്ടറി അഭിലാഷ് തോമസ് അറിയിച്ചു.

1959ൽ പ്രവർത്തനമാരംഭിച്ച കെസിഎ , ആദ്യകാലങ്ങളിൽ നഗരത്തിലുണ്ടായ കൃസ്ത്യൻ മലയാളി കൂട്ടായ്‌മകളിൽപ്പെട്ട ഒരു പ്രധാന സംഘടനയാണ്. സമുദായത്തിലുംഅതോടൊപ്പം മറ്റ് സമൂഹത്തിൽപ്പെട്ട സാധാരണക്കാരുടെയും പ്രശ്നങ്ങളിൽ ഇടപ്പെടുകയും അവർക്കുവേണ്ട സഹായങ്ങൾ നൽകുന്നതിലും മറ്റ് ജീവകാരുണ്യ പ്രവർത്തനത്തിലും സംഘടന സജീവമാണ് .കെസിഎയ്ക്ക് കീഴിൽ രണ്ടായിരത്തിൽ അധികം കുട്ടികൾ പഠിക്കുന്ന സെന്റ് ഫ്രാൻസിസ് അസീസി ഇന്റർനാഷണൽ സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. ഭരണ നിർവഹണത്തിൽ യുവാക്കൾ സക്രിയമായികൊണ്ടിരിക്കുന്ന ഒരു കൂട്ടായ്‌മകൂടിയാണിത് . ജോയ് വർഗ്ഗീസ് പാറേക്കാട്ടിലാണ് സംഘടനയുടെ പ്രസിഡന്റ് .ജനറൽ സെക്രട്ടറി- അഭിലാഷ് തോമസ് , ട്രഷറർ -സജേഷ് എബ്രഹാം

Spread the love

Leave a Reply

Your email address will not be published. Required fields are marked *