അൾട്രാ മാരത്തോൺ -ഗേറ്റ് വേ ഓഫ് ഇന്ത്യ മുതൽ ഡോംബിവ്‌ലി വരെ : ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 6 ന്
ഡോംബിവ്‌ലി : അടുത്ത വർഷം ഫെബ്രുവരി 2 ന് , ‘ഏക് ധൗഡ് വീർ ജവാനോം കേ ലിയേ ” എന്ന സന്ദേശം ഉയർത്തി സംഘടിപ്പിക്കുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യ മുതൽ ഡോംബിവ്‌ലി വരെ ദേശീയ പതാകയുമേന്തിയുള്ള 65 കിലോമീറ്റർ അൾട്രാ മാരത്തോണിൻ്റെ ഔദ്യോഗിക ഉദ്ഘാടനം 2024 ഒക്ടോബർ 6 ന് (ഞായറാഴ്ച )നടക്കും .രാവിലെ 8 മണിക്ക് ഗാർഡാ സർക്കിളിന് സമീപമുള്ള Savlaram Maharaj Mhatre Sport Complex ൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രവീന്ദ്രചവാൻ , ബിജയ് നായർ ( മുൻ ലഫ്. കമാൻഡർ- ഇന്ത്യൻ നേവി ),കോച്ച് – കെ.ഹരിദാസൻ ,മാധവ് സിംഗ് തുടങ്ങിയവർ പങ്കെടുക്കും .
65 km. 35 km, 15 km എന്നീ ദൂരങ്ങളിലായാണ് ഓട്ടമുണ്ടാകുക .മഹാരാഷ്ട്രയിൽ നിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായുള്ള അൾട്രാ മാരത്തോൺ ഓട്ടക്കാർ മത്സരത്തിൽ പങ്കെടുക്കും .ഡോംബിവ്‌ലി കേന്ദ്രമായിട്ടുള്ള റണ്ണേഴ്‌സ് ക്ലാൻ ഫൗണ്ടേഷൻ്റെ അഞ്ചാമത് അൾട്രാ മാരത്തോൺ ഓട്ട മത്സരമാണിത്