നക്ഷത്ര ദീപങ്ങൾ തിളങ്ങി .നവരാത്രി മണ്ഡപങ്ങൾ നഗരത്തിലൊരുങ്ങി

0

 

മുംബൈ : രാജ്യത്ത് ഏറ്റവും ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിലൊന്നായ നവരാത്രി,സംഗീതനൃത്ത വാദ്യഘോഷങ്ങളോടെ ആരംഭിച്ചു. ഒമ്പത് ദിവസത്തെ വാർഷിക ഹിന്ദു ഉത്സവത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് ഗർബയും ദാണ്ഡിയയും..ഇവ രണ്ടും ഗുജറാത്തിൽ നിന്ന് ഉത്ഭവിച്ച ഇന്ത്യൻ നാടോടി നൃത്തങ്ങളാണ്. പരമ്പരാഗത വസ്ത്രം ധരിച്ച്‌ ഗുജറാത്തി സംഗീതത്തിലേക്കും നൃത്ത ചുവടുകളിലേയ്ക്കും വഴിമാറി ആബാലവൃദ്ധം ജനങ്ങളും ആഘോഷ രാത്രികൾ നഗരത്തിന് സമ്മാനിക്കുമ്പോൾ നവരാത്രി വേറിട്ട അനുഭവമായി പലർക്കും മാറുന്നു. നവരാത്രി കാലത്ത് മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ വിശ്വാസികൾ ഏറ്റവും കൂടുതൽ അന്വേഷിക്കുന്ന സ്ഥലങ്ങളാണ് ദുർഗ്ഗാ പൂജ പന്തലുകളും ഗർബ മൈതാനങ്ങളും.

നവരാത്രിയുടെ ഭാഗമായി ഡോംബിവ്‌ലിയിൽ ഗാർഡ സർക്കിളിന് സമീപമുള്ള എംഐഡിസി മൈതാനത്തിൽ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയും ഡോംബിവ്‌ലിയുടെ എംഎൽഎ യുമായ രവീന്ദ്ര ചവാൻ നേതൃത്തം നൽകുന്ന ‘നമോ രാമോ നവരാത്രി ‘ഏഴുവർഷമായി ഗർബയും ദാണ്ഡിയയും ആർഭാടമായി ആഘോഷിക്കുകയാണ് . മുഴുവൻ ശീതീകരിച്ച ദുർഗ്ഗാ പൂജ പന്തലും ഗർബമൈതാനവുമാണ് ഇവിടെയുള്ളത്. ഇനി ഒക്ടോബർ 12 വരെ ഈ നൃത്താഘോഷം നീണ്ടുനിൽക്കും . പ്രത്യേക പാരിതോഷികങ്ങളും ,സെൽഫി പോയിന്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട് .പ്രമുഖ ഫോക് ഗായകരായ ഗീതാബൻ റാബ് റി ,നീലേഷ് ഗാദ്‌വി ,കേതൻ പട്ടേൽ ,സിംഫണി ബാൻഡ് ,യഷിത ശർമ്മ ,അംബർ ദേശായി ,അൽക്ക മന്ദാകിനി തുടങ്ങിയവർ ഒരുക്കുന്ന മാസ്മരിക സംഗീതം ഓരോ ദിനങ്ങളേയും ആഘോഷ ഭരിതമാക്കും.

ഒക്ടോബർ 3 മുതൽ 12 വരെ ഗർബ രാജ്ഞി എന്നറിയപ്പെടുന്ന ഭൂമി ത്രിവേദിയുടെ രംഗ് രാസ് നവരാത്രി ബോറിവ്‌ലിയിലെ ബോറിവാലിയിലെ (W) ചിക്കുവാഡിയിൽ നടക്കും . BookMyShow.com-ലൂടെ ഒരാൾക്ക് 500 രൂപയ്ക്ക് പ്രവേശന പാസ് ബുക്ക് ചെയ്യാം പാട്ടിദാർ മണ്ഡല് നവരാത്രി ജൽസോ 2024ൽ പങ്കെടുക്കാൻ പ്രവേശന പാസ്സിനായി കുറഞ്ഞത് ₹1,000 നൽകണം. ഇന്നുമുതൽ 11 വരെ മുംബൈയിലെ ഹോട്ടൽ സഹാർ സ്റ്റാറിലാണ് ഗർബ നടക്കുന്നത് പാസ്സുകൾക്കായി MakeMyTrip.com-ലൂടെ ബുക്ക് ചെയ്യാം.

ഡോം ദാണ്ഡിയ നൈറ്റ്സ് 2024: പാസുകൾക്ക് ₹1,000 മുതലാണ് നിരക്ക്. മുംബൈയിലെ എസ്‌വിപി സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കും. MakeMyTrip.com-ൽ ബുക്ക് ചെയ്യാം. ലോക പ്രശസ്തയായ ഫാൽഗുനി പഥക് പാടുന്നത് ശ്രീ പ്രമോദ് മഹാജൻ സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് . . BookMyShow.com-ൽ ₹499 മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. രാസ്ലീല നവരാത്രി 2024: ഒക്ടോബർ 4-11 വരെ ഗാർബ ആസ്വദിക്കാൻ കഴിയുന്ന മുംബൈയിലെ മറ്റൊരു ജനപ്രിയ സ്ഥലം സൗത്ത് മുംബൈയിലെ ദി ബോംബെ റെസിഡൻസി റേഡിയോ ക്ലബ് ലിമിറ്റഡാണ്.
ടിക്കറ്റുകളുടെ വില ₹499 മുതലാണ്, BookMyShow.com-ൽ ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *