ആർഎം ഷോപ്പിംഗ് സെന്ററിൽ ഇനി ആർ എം പുരുഷോത്തമൻ ഇല്ല !!!
മുംബൈ: ഒരു കാലത്ത് മുംബൈ മലയാളികൾ കേരളീയ വേഷങ്ങൾക്കും കേരളീയമായ മറ്റ് ഉൽപ്പന്നങ്ങൾക്കും ഏറേ ആശ്രയിച്ചിരുന്ന ഡി.എസ്.കട്ട് പീസ് & ആർ.എം.ഷോപ്പിംഗ് സെന്ററിന്റേയും ഉടമ ആർ .എം.പുരുഷോത്തമൻ (74) അന്തരിച്ചു.
മട്ടു൦ഗ മാർക്കറ്റിലെ വ്യവസായിയും സാമൂഹ്യപ്രവർത്തനവുമായിരുന്ന കണ്ണൂർ പാനൂർ മൊക്കേരി രയറോത്ത് മാമ്പള്ളികുടുംബാംഗവും മാമ്പള്ളി കണ്ണൻ ചിരുട്ടി ദമ്പതികളുടെ മകൻ ആർ.എം.പുരുഷോത്തമൻ ഇന്ന് രാവിലെ (03,10,2024) മംഗലാപുരത്തെ തേജസ്വിനി ആശുപത്രിയിൽ വെച്ചാണ് നിര്യാതനായത് .ശ്രീനാരായണ ധർമ്മ പരിപാലന യോഗം മട്ടു൦ഗ ശാഖാ സെക്രട്ടറി,ശ്രീനാരായണ മന്ദിര സമിതി ലൈഫ് മെമ്പർ,ശ്രീ അയ്യപ്പ ഭക്തമണ്ഡൽ മട്ടു൦ഗ,സെക്രട്ടറി,ബോംബെ കേരളീയ സമാജം,മട്ടു൦ഗ ലൈഫ് മെമ്പർ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മെമ്പർ,ശ്രീ മുത്തപ്പൻ സേവാ സമിതി,മട്ടു൦ഗ-സയൺ -ആൻറ്റോപ് ഹിൽ മെമ്പർ,അയ്യപ്പ സേവാ മണ്ഡൽ,സയൺ കോളിവാട അംഗം എന്നി സംഘടനകളിൽ സജീവ പ്രവർത്തകനായിരുന്നു
ഒപ്പം മുംബയിലെ പല സംഘടനകളുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു.കോവിഡ് കാലത്ത് സഹജീവികളോടുള്ള കരുണയായി കണ്ടുകൊണ്ടുള്ള പ്രവർത്തനം എടുത്ത് പറയേണ്ടതാണ് മുംബൈയിലെ മത-രാഷ്ട്രീയ-സാംസ്‌കാരിക-സമുദായ സംഘടനകൾക്ക് ആർ.എം.പുരുഷോത്തമൻ എന്ന ബഹുമുഖ പ്രതിഭയുടെ വേർപാട് നികത്താൻ കഴിയാത്തതാണ്.ഭാര്യ ശൈലജ പുരുഷോത്തമൻ,പുനീത് പുരുഷോത്തമൻ, പൂർണ്ണിമ ഷാജി എന്നിവർ മക്കളും,സ്നേഹ പുനീത്,ഷാജി എന്നിവർ മരുമക്കളും നേത്ര കൊച്ചുമകളുമാണ്. മരണാന്തര ചടങ്ങുകൾ നാട്ടിലെ വീട്ടുവളപ്പിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും.