പുതുതലമുറയെ മാതൃ ഭാഷയിലേക്കടുപ്പിക്കേണ്ടത് രക്ഷിതാക്കൾ ” -ഡോ. ഉമ്മൻഡേവിഡ്‌

0

 

മലയാളത്തനിമയോടെ ‘തനിമ സാംസ്‌കാരിക വേദി ട്രസ്റ്റിൻ്റെ’ ഓണാഘോഷം നടന്നു

ഡോംബിവ്‌ലി: മറുനാട്ടിൽ ജീവിക്കുമ്പോഴും മലയാള ഭാഷ സ്വായത്തമാക്കുവാൻ പുതിയ തലമുറയിലെ കുട്ടികൾക്ക് പ്രചോദനം നൽകേണ്ടത് രക്ഷിതാക്കളുടെ കടമയാണെന്ന് ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് ആൻഡ് സ്കൂൾ, ഡോ. ഡേവിഡ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ ഡോ ഉമ്മൻ ഡേവിഡ് .

തനിമ സാംസ്കാരിക വേദി ട്രസ്റ്റ് (ലോധ- )-ൻ്റെ ഓണാഘോഷപരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽ ജീവിക്കുന്ന എല്ലാ മലയാളികളും നോർക്കയിൽ രജിസ്റ്റർ ചെയ്ത് പ്രവാസി മലയാളികൾക്കുള്ള ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാകണമെന്നും ലോക കേരള സഭ ക്ഷണിതാവ് കൂടിയായ അദ്ദേഹം പറഞ്ഞു.

ചന്ദ്രേഷ് ലോധ മെമ്മോറിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾക്ക്

സംഘടനയിലെ മുതിർന്ന അംഗം ചന്ദ്രനന അമ്മയും സ്ഥാപകാംഗം എസ്.പി.ബാബുരാജ്, പ്രസിഡൻ്റ് ജോർജ്ജ് ബോസ്, സെക്രട്ടറി സോനു സത്യദാസ്, ട്രഷറർ വിദേഹ് സി.വി എന്നിവർ ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ചു .

നാടൻപാട്ട്,കൈകൊട്ടിക്കളി, ഭരതനാട്യം ,കളരിപ്പയറ്റ് തുടങ്ങിയ വിവിധ കലാകായിക പരിപാടികൾ നടന്നു .

കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയേൽ, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ, നോർക്ക മുൻ ഓഫീസർ ശ്യാംകുമാർ, വൃന്ദാവൻ സ്കൂൾ നിൽജെ ഡയറക്ടർ, വാസവൻ എന്നിവർ പരിപാടിയിൽ വിശിഷ്ടാതിഥികളായിരുന്നു.

മുംബൈയിൽ ദീപാവലി പോലെ ജനകീയമായി കേരളീയരുടെ ഓണം മാറിക്കഴിഞ്ഞു. ഇന്ന് ഇതര ഭാഷക്കാരാണ് ഓ എൻ ജി സി, ബി എസ് എൻ എൽ തുടങ്ങിയ കമ്പനികളിൽ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് . മലയാളികൾക്കിത് അഭിമാനകരമാണെന്ന് മാധ്യമ പ്രവർത്തകനായ പ്രേംലാൽ പറഞ്ഞു.

കേരളീയസമാജം ചെയർമാൻ വർഗീസ് ഡാനിയേൽ എല്ലാവർക്കും ഓണാശംസകൾ നേർന്നു സംസാരിച്ചു.പ്രസിഡൻ്റ് ജോർജ്ജ് ബോസ് സ്വാഗതവും സെക്രട്ടറി സോനു സത്യദാസ് നന്ദിയും പറഞ്ഞു .ഓണ സദ്യയുമുണ്ടായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *