തേങ്ങയ്ക്ക് വില കൂടി, ഇനി നെല്ലിക്ക ചട്നി മതി; ഇത് സൂപ്പറാണ്
നെല്ലിക്കയെന്നാല്‍ ഒരു കൈക്കുമ്പിളിനുള്ളിലൊതുങ്ങുന്ന അദ്ഭുതലോകമാണ്. ദിവസവും നെല്ലിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കും. ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതല്‍ വിറ്റാമിന്‍ സി ഇതിലുണ്ട്. കൂടാതെ, ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ ധാരാളമുണ്ട്.ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി നെല്ലിക്ക ഉപയോഗിക്കാറുണ്ട്. നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ അസിഡിറ്റി മാറും. നെല്ലിക്ക ശർക്കര ചേർത്ത് സ്ഥിരമായി കഴിച്ചാൽ ശരീരവേദന, ബലക്ഷയം, വിളർച്ച എന്നിവയ്ക്ക് നല്ലതാണ്. കൂടാതെ ചര്‍മ്മത്തിനും മുടിക്കും കണ്ണിനുമെല്ലാം ആരോഗ്യവും തിളക്കവും നല്കാന്‍ നെല്ലിക്കയ്ക്ക് കഴിവുണ്ട്. ഇത്രയേറെ ഗുണങ്ങള്‍ ഉണ്ടെങ്കിലും ദിവസവും നെല്ലിക്ക കഴിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നെല്ലിക്കയുടെ ചവര്‍പ്പ് രുചി എല്ലാവര്‍ക്കും അത്ര ഇഷ്ടപ്പെടണം എന്നില്ല. എന്നാല്‍ ഇത് വിവിധ രൂപങ്ങളില്‍ കഴിക്കാം. ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാന്‍ നെല്ലിക്ക കൊണ്ട് അടിപൊളി ചട്ണി ഉണ്ടാക്കിയാലോ? തേങ്ങ ഇല്ലാതെ ഇനി ഈ ചട്ണി ഉണ്ടക്കാം.
ചേരുവകൾ
നെല്ലിക്ക – 3 എണ്ണം അരിഞ്ഞത്
തേങ്ങ – അര കപ്പ്
പച്ചമുളക് – 4-5 എണ്ണം
കറിവേപ്പില
മല്ലിയില – 1 പിടി
വെളുത്തുള്ളി – 4-5 എണ്ണം
പുളി – 1 ചെറിയ കഷ്ണം
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്നവിധം
– ചേരുവകള്‍ എല്ലാം കൂടി മിക്സിയില്‍ ഇട്ടു നന്നായി അടിച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ക്കണം
– ചീനചട്ടിയില്‍ എണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് രണ്ടു ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഇത് ചട്ണിയിലേക്ക് ചേര്‍ത്ത് ഇളക്കുക.
– ഈ ചട്ണി, ദോശ, ഇഡ്ഡലി മുതലായവക്കൊപ്പം ചൂടോടെ കഴിക്കാം.