‘വാളാകാൻ എല്ലാവർക്കും കഴിയും, പരിചയാകാൻ അപൂർവം വ്യക്തികൾക്കേ കഴിയൂ’; കോടിയേരിയെ ഓർമിച്ച് ജലീൽ

0

മലപ്പുറം∙  സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓർമദിനത്തിൽ, അദ്ദേഹത്തോടൊപ്പമുള്ള ഓർമകൾ പങ്കുവച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കൊടിയേരിയുമൊത്തുള്ള ഫോട്ടോ ജലീൽ പങ്കുവച്ചത്. വാളാകാൻ എല്ലാവർക്കും കഴിയുമെന്നും, എന്നാൽ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന പരിചയാകാൻ അപൂർവം വ്യക്തികൾക്കേ സാധിക്കുവെന്നും ജലീൽ കുറിച്ചു.

പോസ്റ്റ് ഇങ്ങനെ –‘‘കോടിയേരിയുടെ സ്മരണകൾക്ക് മരണമില്ല. കോടിയേരിയില്ലാത്ത രണ്ടു വർഷം! ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്. വാളാകാൻ എല്ലാവർക്കും കഴിയും. തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന പരിചയാകാൻ അപൂർവം വ്യക്തികൾക്കേ കഴിയൂ. അവരിൽ ഒരാളായാണ് കോടിയേരിയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടത്. നാളെ പ്രകാശിതമാകുന്ന “സ്വർഗ്ഗസ്ഥനായ ഗാന്ധിജി” എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത് രണ്ടുപേർക്കാണ്. എന്നെ ഞാനെന്ന രാഷ്ട്രീയക്കാരനായി രൂപപ്പെടുത്തിയ കൊരമ്പയിൽ അഹമ്മദാജിക്കും ഇടതുചേരിയിൽ എനിക്ക് ഊർജ്ജം പകർന്ന കോടിയേരി ബാലകൃഷ്ണനുമാണ്. ആ സമന്വയം തീർത്തും യാദൃച്ഛികമാണ്. സഖാവെ, ലാൽസലാം.’’

Spread the love

Leave a Reply

Your email address will not be published. Required fields are marked *