അഘാഡി സഖ്യം 180 സീറ്റുകൾക്ക് മുകളിൽ നേടും: ബാലാസാഹേബ് തോറാട്ട്
മുംബൈ : കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (എസ്‌പി) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 180 സീറ്റുകൾക്ക് മുകളിൽ നേടുമെന്നും പ്രതിപക്ഷത്തിന്റെ നേതാവ് ആരാണെന്ന് ‘മഹായുതി’ ചർച്ച ചെയ്യേണ്ടിവരുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് .
288 സീറ്റുകളിൽ 150 സീറ്റുകളിലും എംവിഎ യുടെ സീറ്റ് പങ്കിടൽ ക്രമീകരണം പൂർത്തിയായെന്നും മുഖ്യമന്ത്രിആരെന്നതിനെക്കുറിച്ചോ സീറ്റ് വിഭജനത്തെക്കുറിച്ചോ ഘടകകക്ഷികൾക്കിടയിൽ സംഘർഷമില്ലെന്നും തോറാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞങ്ങൾ ഒറ്റക്കെട്ടായി മത്സരിച്ച് 180 സീറ്റുകളിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തെ തോറാട്ട് പരിഹസിച്ചു. , നിയമസഭയിൽ ആരാണ് പ്രതിപക്ഷ നേതാവാകാൻ പോകുന്നതെന്ന് മഹായുതി ഇപ്പോൾ ചർച്ച ചെയ്യണമെന്ന് പറഞ്ഞു.2019ലെ തിരഞ്ഞെടുപ്പ് വേളയിൽ,”ഞാൻ മുഖ്യമന്ത്രിയായി അധികാരത്തിൽ തിരിച്ചെത്തും”എന്ന് ഫഡ്‌നാവിസ് മുദ്രാവാക്യം വിളിച്ചപ്പോൾ, പ്രതിപക്ഷ നേതാവായി താൻ തന്നെ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു.” തോറാട്ട് പറഞ്ഞു.
എംവിഎയുടെ മുഖ്യമന്ത്രി ആരെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കിയ തോറാട്ട് “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം നേടുന്നതിനാണ് മുൻഗണന. ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയെ ഞങ്ങൾ ഒരുമിച്ചിരുന്ന് തീരുമാനിക്കും” എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.