എസ്എടി ആശുപത്രിയിൽ രണ്ട് മണിക്കൂറായി വൈദ്യുതിയില്ല; പ്രതിഷേധിച്ച് രോഗികളുടെ ബന്ധുക്കൾ
തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രണ്ട് മണിക്കൂറിലേറെയായി വൈദ്യുതിയില്ല. സംഭവത്തിൽ അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രതിഷേധം. കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നത്.
പ്രതിഷേധവുമായി ആളുകൾ ഇൻഫർമേഷൻ സെന്ററിൽ തടിച്ചുകൂടി. രണ്ടുമണിക്കൂർ ആയിട്ടും എസ്എ ടി ആശുപത്രി പരിസരം ഇരുട്ടിൽ തുടരുകയാണ്. വൈദ്യുതി ലഭിക്കാതായതോടെ രോഗികൾ ദുരിതത്തിലായിരിക്കുകയാണ്. വൈദ്യുതിയില്ലാത്തത് സപ്ലൈ തകരാർ കൊണ്ടല്ലെന്ന് കെഎസ്‌ഇബി വ്യക്തമാക്കി.
പിഡബ്ല്യു ഇലക്ട്രിക്കൽ വിഭാഗത്തിനാണ് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ചുമതല. വേണ്ട സഹായങ്ങൾ ചെയ്യാൻ എസ്‌ഇബി സംഘം സ്ഥലത്തുണ്ട്. ജനറേറ്റർ കേടായത് പ്രതിസന്ധി രൂക്ഷമാക്കി. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. താത്കാലിക ജനറേറ്റർ ഉടൻ എത്തിക്കും. കുട്ടികളുടെ വിഭാഗത്തില്‍, ഐസിയുവില്‍ ഉള്‍പ്പെടെ പ്രശ്‌നമില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വ്യക്തമാക്കി