പൂനെ മെട്രോ ഭൂഗർഭ പാതയുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു .

0

മഹാരാഷ്ട്രയിൽ ഉദ്‌ഘാടനം ചെയ്തത് 11,200 കോടി രൂപയുടെ പദ്ധതികൾ

പൂനെ: കനത്ത മഴയെ തുടർന്ന് പൂനെ സന്ദർശനം റദ്ദാക്കിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിങ് മഹാരാഷ്ട്രയിൽ ഒന്നിലധികം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പൂനെ മെട്രോയുടെ ജില്ലാ കോടതി മുതൽ സ്വർഗേറ്റ് വരെയുള്ള ഭൂഗർഭ പാതയുടെ ഉദ്ഘാടനവും നടന്നു .
11,200 കോടി രൂപയുടെ പദ്ധതികളിൽ നവീകരിച്ച സോളാപൂർ വിമാനത്താവളവും മാറാത്ത്‌വാഡ മേഖലയിലെ പ്രധാന വ്യവസായ കേന്ദ്രമായ ബിഡ്കിൻ ഇൻഡസ്ട്രിയൽ ഏരിയയും ഉൾപ്പെടുന്നു.

ഇതിനിടെ പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിനെയും പ്രധാനമന്ത്രിയേയും വിമർശിച്ച് ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് രംഗത്തുവന്നു. 6 തവണ മെട്രോ ഉദ്ഘാടനം ചെയ്ത ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്ന് റാവുത്ത് പരിഹസിച്ചു. ലഡ്കി ബഹിൻ യോജന വലിയ അഴിമതിയാണ് .ഖജനാവിൽ പണമില്ല, ട്രഷറി മുടങ്ങുന്നു.. ഇഡി വഴിയാണ് ബിജെപിയുടെ അക്കൗണ്ടിലേക്ക് പണം പോകുന്നത്. ED ഒരു കൊള്ളയടിക്കൽ പ്രസ്ഥാനമാണ് നേതാക്കളെ പിടികൂടി കൊള്ളയടിക്കുക. യെദ്യൂരപ്പയ്‌ക്കെതിരായ നിരവധി ആരോപണങ്ങൾ ഇപ്പോഴും ഒളിപ്പിച്ചുവെച്ചിരിക്കയാണ് എന്നും റാവുത്ത് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *