ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം പറ്റിയ ആളെ AIKMCC പ്രവർത്തകർ വൃദ്ധാശ്രമത്തിലെത്തിച്ചു
മുംബൈ : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം പറ്റി തെരുവിലലഞ് ദുരിത ജീവിതം നയിക്കുന്നൊരാളെ മുംബൈയിലെ AIKMCC പ്രവർത്തകർ (ആൾ ഇന്ത്യ കേരള മുസ്ളീം കൾച്ചറൽ സെന്റർ ) റായ്‌ഗഡ് , മാൻഗാവിലുള്ള ഭാർഗ്ഗവി ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന വൃദ്ധാ ശ്രമത്തിലെത്തിച്ചു. രത്തൻ എന്ന പേരുള്ള ഇയാൾ കൃത്യമായ വിവരങ്ങൾ പറയാൻ തയ്യാറായിട്ടില്ല .
സിഎസ്‌ടി സ്റ്റേഷന് സമീപമുള്ള ഫൗണ്ടയ്ന് അടുത്തുള്ള കാനറാബാങ്ക് പരിസരത്ത് ഇയാളുണ്ടെന്നറിഞ AIKMCC
മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ സംഘടനയുടെ ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടുകയും തുടർന്ന്
പ്രവർത്തകർ വൃദ്ധാശ്രമവുമായി ബന്ധപ്പെട്ട ശേഷം രത്തനെ അവിടെയെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് AIKMCC ജില്ലാ സെക്രട്ടറി ഷമ്നാസ് പോക്കർ പറഞ്ഞു .