നവിമുംബൈയിൽ നിക്ഷേപക തട്ടിപ്പ് – പോലീസുകരൻ്റെ ഭാര്യയ്‌ക്കെതിരെ കേസ്
നവി മുംബൈ: നിക്ഷേപതുകയുടെ ഇരട്ടിതുക തിരിച്ചുനൽകാമെന്ന് പറഞ് ആളുകളെ വശീകരിച്ച് 82.28 ലക്ഷം രൂപ വഞ്ചിച്ചെന്ന പരാതിയിൽ ഒരു പോലീസുകാരൻ്റെ ഭാര്യയ്‌ക്കെതിരെ നവി മുംബൈ പോലീസ് കേസെടുത്തു .
നിക്ഷേപകരിൽ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് 40 കാരിയെ പിടികൂടിയത്. പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തതായി സിബിഡി പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ മഹേന്ദ്ര അഹെർ അറിയിച്ചു.
ഒരു പോലീസ് കോൺസ്റ്റബിളിന്റെ ഭാര്യയായ പ്രതി, ചെറിയ പദ്ധതികളിൽ നല്ല വരുമാനം വാഗ്ദാനം ചെയ്താണ് ആളുകളിൽ നിന്ന് പണം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
2019 മുതൽ 22 പേരിൽ നിന്നായി 82.28 ലക്ഷം രൂപ പിരിച്ചെടുത്തതായും പിന്നീട് പണം തിരികെ നൽകാൻ യുവതിക്ക് സാധിച്ചില്ല എന്നും പോലീസ് അറിയിച്ചു.
പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകരെ യുവതി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട് .
തട്ടിപ്പിനിരയായവരുടെ എണ്ണം കൂടിയേക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്നും പോലീസ് പറഞ്ഞു.