ഭീകരാക്രമണ ഭീഷണി: മുംബൈയിൽ സുരക്ഷ ശക്തമാക്കി

0

 

മുംബൈ : ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് മുംബൈയിലെ തിരക്കേറിയ സ്ഥലങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി.

നിരവധി ആരാധനാലയങ്ങളിലും ആൾത്തിരക്കേറിയ മറ്റുഭാഗങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

 

മതപരവും തിരക്കേറിയതുമായ സ്ഥലങ്ങളിൽ “മോക്ക് ഡ്രില്ലുകൾ” നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.നഗരത്തിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോട് അതത് സോണുകളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

മുൻകരുതൽ നടപടിയായി നഗരത്തിലെ ക്ഷേത്രങ്ങളിൽ ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

പ്രമുഖ ക്ഷേത്രങ്ങളുടെ നടത്തിപ്പുകാരോടും ജാഗ്രത പാലിക്കാനും സുരക്ഷ വർദ്ധിപ്പിക്കാനായും ആവശ്യപ്പെട്ടിട്ടുണ്ട് .രണ്ട് പ്രശസ്തമായ ആരാധനാലയങ്ങൾ ഉൾക്കൊള്ളുന്ന തിരക്കേറിയ ക്രോഫോർഡ് മാർക്കറ്റിൽ കഴിഞ്ഞ ദിവസം പോലീസ് മോക്ക് ഡ്രിൽ നടത്തിയിരുന്നു. മുംബൈയിൽ

ദസ്സറ ,ദീപാവലി പോലുള്ള ആഘോഷങ്ങളും നിയമ സഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ –

അതുകൂടി പരിഗണിച്ചുകൊണ്ടാണ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പോലീസ് സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *