നെക്രോ ട്രൊജൻ, ബാധിച്ചത് ഒരു കോടിയിലേറെ ജനങളുടെ ഫോണിൽ ആൻഡ്രോയിഡ് ഉപഭോക്താക്കളെ ആണ് ലക്‌ഷ്യം ഇട്ടിരിക്കുന്നത്

0

 

കോടിക്കണക്കിന് ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിച്ച് പുതിയ നെക്രോ മാല്‍വെയര്‍. മോഡിഫൈ ചെയ്ത ആപ്പുകളിലൂടെയും ഗെയിമുകളിലൂടെയും പ്രചരിക്കുന്ന മാല്‍വെയര്‍ 1.1 കോടിയിലേറെ ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിച്ചുവെന്നാണ് വിവരം. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിലെ മോഡിഫൈ ചെയ്ത ആപ്പുകളില്‍ നെക്രോ ലോഡര്‍ മാല്‍വെയറിന്റെ പുതിയ പതിപ്പിനെ കണ്ടെത്തിയത്.

മൈന്‍ക്രാഫ്റ്റ്, സ്‌പോട്ടിഫൈ, വാട്‌സാപ്പ് ഉള്‍പ്പടെ ആപ്പുകളുടെ പേരിലുള്ള മോഡിഫൈ ചെയ്ത ആപ്പുകളിലൂടെയും മറ്റ് മോഡിഫൈ ചെയ്ത ആപ്പുകളിലൂടെയുമാണ് നെക്രോ ട്രൊജന്‍ മാല്‍വെയര്‍ പ്രചരിക്കുന്നത്. ബെന്‍ക്യുവിന്റെ ‘വുറ്റ ക്യാമറ (Wuta Camera)’, മാക്‌സ് ബ്രൗസര്‍, തുടങ്ങിയ ആപ്പുകള്‍ അതില്‍ ചിലതാണ്. ഇതില്‍ വുറ്റ ക്യാമറ ഈ മാല്‍വെയര്‍ നീക്കം ചെയ്‌തെങ്കിലും മാക്‌സ് ബ്രൗസറില്‍ ഇപ്പോഴും മാല്‍വെയര്‍ ഉണ്ടെന്ന് കാസ്പര്‍സ്‌കീ പറയുന്നു.

വാട്‌സാപ്പ്, സ്‌പോട്ടിഫൈ പോലുള്ള ആപ്പുകളുടെ തനിപ്പകര്‍പ്പായ ആപ്പുകളെയാണ് മോഡിഫൈഡ് ആപ്പുകള്‍ എന്ന് വിളിക്കുന്നത്. യഥാര്‍ത്ഥ ആപ്പുകളിലെ പലവിധ നിയന്ത്രണങ്ങള്‍ മറികടക്കാമെന്നതും അധിക ഫീച്ചറുകള്‍ ആസ്വദിക്കാമെന്നതുമാണ് ഇത്തരം ആപ്പുകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. പെയ്ഡ് ഫീച്ചറുകളുള്ള യഥാര്‍ത്ഥ ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവരും ഇത്തരം മോഡിഫൈ ചെയ്ത ആപ്പുകള്‍ ഉപയോഗിക്കുന്നു. യഥാര്‍ത്ഥ ആപ്പിലില്ലാത്ത അധിക ഫീച്ചറുകളുടെ രൂപത്തിലാണ് നെക്രോ ട്രൊജന്‍ ആപ്പുകളില്‍ കയറിക്കൂടുന്നത്.

കുറഞ്ഞത് 1.1 കോടിയാളുകളെയെങ്കിലും മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടെന്നാണ് ഗൂഗിളിന്റെ വെളിപ്പെടുത്തല്‍. അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്നും തേഡ് പാര്‍ട്ടി ആപ്പ്‌സ്റ്റോറുകളില്‍ നിന്നുമുള്ള ആപ്പ് ഡൗണ്‍ലോഡുകള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ യഥാര്‍ത്ഥ കണക്ക് ഗൂഗിള്‍ പറഞ്ഞതിലും കൂടുതലായിരിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മാല്‍വെയര്‍ ബാധിച്ച ആപ്പുകള്‍ നീക്കം ചെയ്തുവെന്നും ഗൂഗിള്‍ പറയുന്നു.

നെക്രോ ട്രൊജന്‍ ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടാല്‍ അപകടകരമായ മറ്റ് പ്ലഗിനുകള്‍ അത് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഈ പ്ലഗിനുകള്‍ നിങ്ങളറിയാതെ ഫോണില്‍ പ്രവര്‍ത്തിക്കും.

ഉദാഹരണത്തിന് വുറ്റ ക്യാമറയിലും മാക്‌സ് ബ്രൗസറിലും കടന്നുകയറിയ നെക്രോ പ്ലഗിനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ഉപഭോക്താവറിയാതെ അദൃശ്യമായി പശ്ചാത്തലത്തില്‍ പരസ്യങ്ങള്‍ കാണിച്ച് അതില്‍ ക്ലിക്ക് ചെയ്ത് പണം ഉണ്ടാക്കുകയും ചെയ്തു.

ശ്രദ്ധിക്കാം- ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്തുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്നും എപികെ ഫയലുകളായും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്‌റ്റോയ്ഡ് പോലുള്ള ഔദ്യോഗിക ആപ്പ്‌സ്റ്റോറുകളില്‍ നിന്ന് പോലും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥ ആപ്പുകള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *