ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മുംബൈ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു

0

മുംബൈ∙ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മുംബൈ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്ലുകൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്.

സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങൾ നിരന്തരം അവലോകനം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി. സംശയകരമായ കാര്യങ്ങളുണ്ടെങ്കിൽ അറിയിക്കാൻ ജനങ്ങളോടും അഭ്യർഥിച്ചു. ആഘോഷ കാലമായതിനാലാണ് സുരക്ഷ വർധിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നവംബറിൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം പരിഗണിച്ചും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *