അങ്കുഷ് ഗെയ്‌ക് വാഡ് അന്തരിച്ചു
ഡോംബിവ്‌ലി: ഡോംബിവ്‌ലിയിലെ രാഷ്ട്രീയരംഗത്തെ മുതിർന്ന നേതാവും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ (അത്‌വാലെ ഗ്രൂപ്പ്) ഡോംബിവ്‌ലി സിറ്റി പ്രസിഡൻ്റുമായ അങ്കുഷ് ഗെയ്‌ക്‌വാദ് ഹൃദയാഘാതം മൂലം മരിച്ചു. ഡോമ്പിവ്‌ലിയിലെ വിവിധ രാഷ്ട്രീയപാർട്ടികളിലെ പ്രമുഖർ ആദരാഞ്ജലികളർപ്പിക്കാനായി അദ്ദേഹത്തിൻ്റെ വസതിയിലെത്തി .
ഡോംബിവ്‌ലിയിലെ സാധാരണക്കാരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപ്പെട്ടുകൊണ്ടിരുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തനായ നേതാവായിരുന്നുഅങ്കുഷ് ഗെയ്‌ക്‌വാദ്.
സംസ്‌കാര കർമ്മങ്ങൾ ഇന്ന് നടക്കും.