അന്ധേരിയിൽ സ്ത്രീ മുങ്ങിമരിച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കും.
മുംബൈ: അന്ധേരിയിൽ തുറന്നിട്ടഓവുചാലിൽ മുങ്ങിമരിച്ച വിമൽ ഗെയ്‌ക്‌വാദിൻ്റെ മരണം അന്വേഷിക്കാൻ മുംബൈ നഗരസഭ മൂന്നംഗ സമിതിക്ക് രൂപം നൽകി. ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ (സോൺ 3) ദേവിദാസ് ക്ഷീർസാഗർ, മുംബൈ അഗ്നിശമന സേനാ മേധാവി രവീന്ദ്ര അംബുൾഗേക്കർ, ചീഫ് എഞ്ചിനീയർ (വിജിലൻസ്) അവിനാഷ് താംബേവാഗ് എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ തുറന്നിട്ട ഡ്രെയിനിൽ വീണ വിമൽ ഗെയ്‌ക്‌വാദിനെ അമ്പതടി അകലെ നിന്നാണ് കണ്ടെത്തിയിരുന്നു. .
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ തിരിച്ചുകിട്ടിയില്ല . ശക്തമായ മഴമൂലമുണ്ടായ അപകടത്തിൽ മുംബൈയുടെ വിവിധഭാഗങ്ങളിലായി നാലുപേർ മരിച്ചിട്ടുണ്ട്.ഇന്നലെ രാത്രി 9:30 ന് താനെയിലെ മുംബ്ര ബൈപാസിൽ മണ്ണിടിച്ചിലിന് കാരണമായി, ഇത് പ്രദേശത്ത് 3 മണിക്കൂറിലധികം ഗതാഗതക്കുരുക്കുണ്ടാക്കി. ശക്തമായ കാറ്റും മഴയും കാരണം ലാൻഡ് ചെയ്യാൻ അനുമതി നൽകാത്തതിനാൽ മുംബൈ വിമാനത്താവളത്തിൽ വന്ന 14 വിമാനങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു. മഴയെത്തുടർന്ന് നിരവധി ട്രെയിനുകൾ നിർത്തിയിടേണ്ടതായും വന്നു