സെന്തിൽ ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; കള്ളപ്പണം വെളുപ്പിക്കൽ

0

ചെന്നൈ∙ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻമന്ത്രി വി. സെന്തിൽ ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2023 ജൂൺ 14നാണ് സെന്തിൽ ബാലാജി അറസ്റ്റിൽ ആയത്. സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിലാണ് ഇഡി മന്ത്രി വി.സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. 2023 ജൂൺ 13നായിരുന്നു അറസ്റ്റ്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

2013ൽ അണ്ണാഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 2013–14ൽ മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എൻജിനീയർ തസ്‌തികകളിൽ ജോലി വാഗ്ദാനം ചെയ്‌‌തു കോഴ വാങ്ങിയെന്നാണു സെന്തിൽ ബാലാജിക്കെതിരായ കേസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *