മധുര പണ്ഡിറ്റ് ജസ്‌രാജ് നിര്യാതയായി

0

 

അന്ധേരി : പരേതനായ പ്രമുഖ സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജിൻ്റെ ഭാര്യയും ചലച്ചിത്ര നിർമ്മാതാവ് ഡോ. വി. ശാന്താറാമിൻ്റെ മകളുമായ മധുര പണ്ഡിറ്റ് ജസ്‌രാജ് (86 ) അന്തരിച്ചു. നിരവധി ഡോക്യുമെൻ്ററി,നാടക-സിനിമാ രചയിതാവും നിർമ്മാതാവും സംവിധായകയുമാണ് . കൂടാതെ നൃത്ത സംവിധായികയുമായിരുന്നു. മറാത്തി യിലും ഇംഗ്ലീഷിലുമായി നിരവധി പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്. പണ്ഡിറ്റ് ജസ്‌രാജിൻ്റെയും പിതാവ് ഡോ .വി. ശാന്താറാമിൻ്റെയും ജീവചരിത്രമെഴുതിയതും മധുര ജസ്‌രാജാണ്.

രചനയും സംവിധാനവും നിർവഹിച്ച ‘ആയി തൂജ ആശിർവാദ് ‘ എന്ന മറാത്തി സിനിമ പ്രദർശനത്തിനെത്തിയത് അവരുടെ എഴുപത്തിമൂന്നാമത്തെ വയസ്സിലാണ് .സംഗീത സംവിധായകൻ ശരംഗ് ദേവ് പണ്ഡിറ്റ്, ടിവിതാരം ദുർഗ ജസ്‌രാജ് എന്നിവരാണ് മക്കൾ .
അന്ത്യകർമ്മങ്ങൾ ഇന്ന് ഓഷിവാര ശ്മശാനത്തിൽ നടക്കുമെന്ന് പണ്ഡിറ്റ് ജസ്‌രാജ് കുടുംബത്തിൻ്റെ വക്താവ് പ്രീതം ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *