ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനം വൈകി; എമിറേറ്റ്സ് വിമാനത്തിൽ നിന്ന് പുക
ചെന്നൈയിൽ നിന്ന് ദുബായിലേയ്ക്കുള്ള എമിറേറ്റ്സ് വിമാനം ഇകെ547 സാങ്കേതിക തകരാർ കാരണം വൈകിയതായും പ്രശ്നം പരിഹരിച്ച് വിമാനം ദുബായിലെത്തിയതായും എയർലൈൻ വക്താവ് പറഞ്ഞു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. അതേസമയം, 280 യാത്രക്കാരുമായുള്ള വിമാനത്തിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയർന്നതായി ഇന്ത്യൻ മാധ്യമങ്ങളും ഓൺലൈനിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ ദൃശ്യമായി. യുഎഇ-ഇന്ത്യ എയർ കോറിഡോർ മേഖലയിലെ ഏറ്റവും തിരക്കേറിയ റൂട്ടാണ്