SIT അന്യേഷിക്കണം :അക്ഷയ് ഷിൻഡെ യുടെ പിതാവ്, ഏറ്റുമുട്ടൽ കൊല സ്‌കൂൾ അധികാരികളെ രക്ഷിക്കാൻ : സഞ്ജയ് റാവുത്ത്

0

മുംബൈ: മകൻ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലിലൂടെ ആണെന്നും, മരണത്തിൽ എസ്ഐടി ( special investigation team )അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബദലാപ്പൂർ പീഡനക്കേസിലെ പ്രതി അക്ഷയ് ഷിൻഡെയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. പോലീസും ബദ്‌ലാപൂർ സ്‌കൂൾ അധികാരികളും ചേർന്നുള്ള ഗൂഢാലോചനയാണ് വ്യജ ഏറ്റുമുട്ടലിനു പിന്നിലെന്നും പോലീസ് കെട്ടിച്ചമച്ചകഥയിലൂടെ കൊലപാതകത്തെ ന്യായീകരിക്കുകയാണെന്നും ഷിൻഡെയുടെ അമ്മയും അമ്മാവനും ഉൾപ്പെടെയുള്ള കുടുംബം ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നാണ് താനെ പോലീസ് പിആർഒ ഷൈലേഷ് സാൽവി അറിയിച്ചത്.
ഏറ്റുമുട്ടൽ കൊല ഭരണകക്ഷിയായ മഹായുതി സർക്കാരും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും തമ്മിലുള്ള രാഷ്ട്രീയ തർക്കത്തിന് കാരണമായിരിക്കയാണ് . അക്ഷയ് ഷിൻഡെയുടെ മുൻ ഭാര്യ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നും ഈ ആരോപണങ്ങളിൽ പോലീസ് അയാളെ അന്വേഷണത്തിനായി കൊണ്ടുപോകുന്നതിനിടയിലാണ് പോലീസുകാരൻ്റെ തോക്ക് തട്ടിയെടുത്തതും വെടിയുതിർത്തതുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മാധ്യമങ്ങളോട് വിശദീകരിച്ചു .
സ്വയരക്ഷയ്ക്കുവേണ്ടിയാണ് പോലീസ് തിരിച്ചടിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ഈ വാദത്തെ രാജ്യസഭ എംപിയും ശിവസേന (ഉദവ് വിഭാഗം ) നേതാവുമായ സഞ്ജയ് റാവുത്ത് ശക്തമായി എതിർത്തു .
യഥാർത്ഥ പ്രതികളായ ബിജെപി ബന്ധമുള്ള സ്‌കൂൾ അധികാരികളെ രക്ഷിക്കാൻ ചെയ്‌ത വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും കൈയ്യിൽ വിലങ്ങുണ്ടായിരുന്ന ഷിൻഡെ തോക്ക് തട്ടിയെടുത്ത് വെടിവെച്ചു എന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *