പിതൃവേദി നാടക മത്സരം ഒന്നാസ്ഥാനം വാഷി സെന്റ് തോമസ് ചർച്ചിന്
നവിമുംബൈ :കല്യാൺ രൂപത പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മോൺസിഞ്ഞൂർ തലച്ചിറ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായുള്ള നാടക മത്സരത്തിൽ , വാഷി സെന്റ് തോമസ് ചർച്ചിൻ്റെ ‘വിശുദ്ധിയുടെ വെള്ള വസ്ത്രം ‘ ഒന്നാം സ്ഥാനം നേടി .മികച്ച സംവിധായകൻ ,മികച്ച നടൻ ,മികച്ച നടി ,മികച്ച ബാലതാരം എന്നിവയ്ക്കുള്ള പുരസ്‌ക്കാരവും പ്രവീൺ ആന്റോ സംവിധാനം ചെയ്ത ഈ നാടകം നേടി. രണ്ടാം സ്ഥാനം സെന്റ് തോമസ് ഫോറോനാ ചർച്ച്, കലീനയുടെ ‘ഉയിർത്തെഴുനേൽപ്പി’നും
മൂന്നാം സ്ഥാനം സെന്റ് മേരീസ് ചർച്ച്, മാലാഡ് ഈസ്റ്റിൻ്റെ ‘ മഞ്ഞിൽ നനയുന്ന സിക്കമൂർ മരങ്ങൾ ‘,എന്ന നാടകത്തിനും ലഭിച്ചു. പ്രത്യേക ജൂറി പരാമർശത്തിന് തിരുമുറിവുകളുടെ വെളിപാടുകൾ, (ചെകുത്താൻ ), ലിറ്റിൽ ഫ്‌ളവർ ചർച്ച്, നെരൂൾ ,ബെർഷേബാ ( ഇസഹാക്ക് ),ഇമ്മാക്കുലെറ്റ് കോൺസപ്ഷൻ ചർച്ച്,ഡോംബിവലി എന്നിവരും അർഹരായി.
കല്യാൺ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി എഴ് ബൈബിൾ നാടകങ്ങളാണ് മത്സരത്തിനായി അരങ്ങേറിയത് .നാടക മത്സരത്തിന്റെ ഫലങ്ങൾകോർഡിനേറ്ററും പിതൃവേദി വൈസ് പ്രസിഡന്റുമായ പീ ഓ ജോസാണ് പ്രഖ്യാപിച്ചത്.
നെരുളിലുള്ള അഗ്രി കോളി ഓഡിറ്റോറിയത്തിൽ ,കല്യാൺ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ തോമസ് ഇലവനാലാണ് നാടകമത്സരങ്ങൾ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തത്.
രൂപതയുടെ കരിഗ്മ വർഷാചാരണത്തിൽ ബൈബിൾ നാടകങ്ങൾ തിരഞ്ഞെടുത്തത് വിശ്വാസ പ്രഘോഷണത്തിൻ്റെ മാറ്റ് കൂട്ടാൻ സഹായിക്കുമെന്നും ബൈബിളിലെ കഥാപാത്രങ്ങളും ചിന്തകളും മനസ്സിൽ ആഴത്തിൽ പതിയുന്നതിന് നാടകത്തിലൂടെ സാധിക്കുമെന്നും മാർ തോമസ് ഇലവനാൽ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ് പ്രസിഡന്റ് തോമസ് മാത്യു, ജിയോ ഗ്രൂപ്പ് സീ ഈ ഓ കിരൺ തോമസ് എന്നിവർ ചടങ്ങിൽ മുഖ്യതിഥികളായിരുന്നു . റിലയൻസിൻ്റെ മുൻനിരയിലെത്തിയതിൻ്റെ നാൾവഴികൾ തോമസ് മാത്യു വിവരിച്ചു . പരിപാടിയുടെ ഭാഗമാകാൻ സാധിച്ചതിലുള്ള നന്ദി കിരൺ തോമസ് ആശംസാ പ്രസംഗത്തിൽ അറിയിച്ചു. വേദി സെക്രട്ടറി വിശിഷ്ട വ്യക്തികളെ വേദിയിലേക്ക് ക്ഷണിച്ചു.ഡയറക്ടർ റെവ. ഫാ. ബോബി മുളക്കാംപിള്ളി അധ്യക്ഷ പ്രസംഗവും പ്രസിഡണ്ട് അഡ്വ. വി ഏ മാത്യു സ്വാഗത പ്രസംഗവും നടത്തി..
കല്യാൺ രൂപത മുൻ വികാരി ജനറലും, വേദിയുടെ പ്രഥമ ഡയറക്ട്ടറും നെരുൾ ലിറ്റിൽ ഫ്ലവർ ഇടവക വികാരിയുമായ റെവ ഫാ: ജേക്കബ് പുറത്തുർ ആശംസാ പ്രസംഗം നടത്തി. കല്യാൺ രൂപത വികാരി ജനറൽ റെവ. ഫാ: സിറിയക് കുമ്പാട്ട് മുഖ്യാഥിതി ആയി മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനധാനം മുഖ്യാതിഥി കല്യാൺ രൂപത വികാരി ജനറൽ റെവ. ഫാ: സിറിയക് കുമ്പാട്ട് നിർവ്വഹിച്ചു .
പിതൃവേദി അംഗങ്ങളുടെ ഒത്തൊരുമയും മുന്നേറ്റവും രൂപതയ്ക്ക് ഊർജ്ജം പകരുന്നുവെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വികാരി ജനറൽ സിറിയക് അച്ചൻ പറഞ്ഞു.
നെരൂൾ യൂണിറ്റ് പ്രസിഡന്റ് സിബി ജോസഫ് വചന വായന നടത്തി.രൂപത ജോയിന്റ് സെക്രട്ടറി അഡ്വ.റ്റിറ്റി തോമസ് ആയിരുന്നു അവതാരകൻ . ആനിമേറ്റാർ രാജീവ് തോമസ്, നവിമുംബൈ ഫോറോനാ പ്രസിഡന്റ് ജിതിൻ തോമസ് എന്നിവരും സന്നിഹിതരായിരുന്നു.ട്രഷറർ സുരേഷ് തോമസ് നാടക മത്സരങ്ങൾക്ക് സഹായങ്ങൾ നൽകിയവരെ വേദിയിൽ പരിചയപ്പെടുത്തുകയുംവികാരി ജനറലിന് മെമെന്റോ നൽകി ആദരിക്കുകയും ചെയ്‌തു..
രൂപത സെക്രട്ടറി ആന്റണി ഫിലിപ്പ് നന്ദി പറഞ്ഞു.