നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം : ‘ട്രയൽ ലാൻഡിംഗ് ‘ ഒക്ടോബർ 5 ന്
നവി മുംബൈ : നിർദിഷ്ട നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒക്ടോബർ 5 ന് ആദ്യ പരീക്ഷണ പറക്കൽ നടക്കും. വിമാനത്താവളത്തിലെ ആഭ്യന്തര പ്രവർത്തനങ്ങൾ 2025 മാർച്ചിൽ തുടങ്ങും.തുടർന്ന് ജൂണിൽ അതിൻ്റെ അന്താരാഷ്ട്ര പ്രവർത്തനങ്ങളും ആരംഭിക്കും.സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ (സിഡ്‌കോ) ചെയർമാനായി നിയമിതനായ സഞ്ജയ് ഷിർസാത്ത് വിമാനത്താവളം സന്ദർശിച്ച് അറിയിച്ചതാണ് ഈ കാര്യം.. നവി മുംബൈ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വഴി വിമാനത്താവളം നിർമ്മിക്കുന്ന അദാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥരോടൊപ്പം സിഡ്‌കോ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിജയ് സിംഗാളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു . പദ്ധതിയിൽ സിഡ്‌കോയ്ക്ക് 25% ഓഹരിയുണ്ട് .
“കൃത്യമായലക്ഷ്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ തൃപ്തികരമായ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഒക്ടോബർ 5 ന് ഇന്ത്യൻ വ്യോമസേനയുടെ (IAF) വിമാനം പരീക്ഷണ ഓട്ടത്തിനായി വിമാനത്താവളത്തിൽ ഇറങ്ങും. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്താനാണ് ദ്ദേശിക്കുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരിട്ട് വന്ന് പരിശോധിച്ച് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തുവരുന്നുമുണ്ട് ”
നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷം ഷിർസാത്ത് മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷണ ലാൻഡിംഗ് വിജയകരമായി നടത്തിക്കഴിഞ്ഞാൽ, 2025 മാർച്ച് മുതൽ ഞങ്ങൾ ആഭ്യന്തര വിമാനത്താവളം ആരംഭിക്കും. ജൂൺ മുതൽ ഞങ്ങൾ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര വിമാനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
16,700 കോടിയിലധികം ചിലവ് പ്രതീക്ഷിക്കുന്നതാണ് നവിമുംബൈ വിമാനത്താവള പദ്ധതി