ഓണ പൂക്കളം ചവുട്ടി നശിപ്പിച്ച സ്ത്രീക്കെതിരെ കേസ്
ബാംഗ്ലൂർ: ബാംഗ്ലൂർ താന്നിസാന്ദ്ര മോണർക്ക് സെറിനിറ്റി യിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിൻ്റെ കോമൺ ഏരിയയിൽ കുട്ടികൾ ഒരുക്കിയ പൂക്കളo ചവുട്ടി നശിപ്പിച്ച പത്തനംതിട്ട സ്വദേശി സിമി നായർക്കെതിരെ പോലീസ് കേസെടുത്തു. ഒരു വീട്ടമ്മ നൽകിയ പരാതിയിലാണ് കേസ്. ഫ്ലാറ്റ് അസ്സോ സിയേഷനുമായുള്ള തർക്കമാണ് പൂക്കളം നശിപ്പിക്കാനുള്ള കാരണമായി പറയുന്നത്. വീഡിയോ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആകുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.