പുഷ്പക വിമാനം ഒക്ടോബര്‍ 4 തീയേറ്ററുകളിൽ എത്തും

0

സിജു വിൽസൻ, നമൃത (വേല ഫെയിം), ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പക വിമാനം. ഒരു നിമിഷത്തിന് നിങ്ങളുടെ ജീവിതം മാറ്റാവാനും എന്നാണ് ചിത്രത്തിന്‍റെ ടാ​ഗ് ലൈൻ. പ്രണയം, സൗഹൃദം, അതിജീവനം എന്നിവയ്ക്ക് പ്രാധാന്യം നൽകി ആക്ഷൻ മൂഡിൽ ഒരുക്കിയിട്ടുള്ള ചിത്രമാണിത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ആരിഫാ പ്രൊഡക്ഷൻസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 4 ന് ആണ്.സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

നഗര ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ സൗഹൃദത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. സിദ്ദിഖ്, മനോജ് കെ യു, ലെന എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് (മിന്നൽ മുരളി ഫെയിം) തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ഇവർക്ക് പുറമെ മലയാളത്തിലെ ഒരു പ്രമുഖ നടനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു.ഛായാഗ്രഹണം രവി ചന്ദ്രൻ, ചിത്രസംയോജനം അഖിലേഷ് മോഹൻ, സംഗീതം രാഹുൽ രാജ്, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *