മുംബൈ മെട്രോ ലൈൻ-3 -11 സ്റ്റേഷനുകൾക്ക് പുതിയപേര്
മുംബൈ: പ്രധാനമന്ത്രി ഫ്ലാഗ്ഓഫിന് മുന്നോടിയായി അടുത്തയാഴ്ച ഭാഗിക സർവീസ് ആരംഭിക്കുന്ന മുംബൈ മെട്രോ ലൈൻ-3-ലെ(കൊളബ-ബാന്ദ്ര-സീപ്‌സ്) 11 സ്റ്റേഷനുകളുടെ പേര് മാറ്റാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 27 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുന്ന അക്വാ ലൈൻ 33.5 കിലോമീറ്ററാണ് വ്യാപിച്ചുകിടക്കുന്നത് .അടുത്തയാഴ്ച ആരെയ്ക്കും ബാന്ദ്ര കുർള കോംപ്ലക്‌സിനും (ബികെസി) ഇടയിൽ പാസഞ്ചർ സർവീസിനായി പാത ഭാഗികമായി കമ്മീഷൻ ചെയ്യും,ആറേയ്ക്കും ബാന്ദ്ര കുർള കോംപ്ലക്‌സിനും ഇടയിലുള്ള മുംബൈ മെട്രോ 3 12.5 കിലോമീറ്റർ നീളമുള്ളതാണ്. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന കഴിഞ്ഞുള്ള സാക്ഷ്യപ്പെടുത്തലിനുവേണ്ടിയാണ് ഇപ്പോഴുള്ള കാത്തിരിപ്പ് .