ടിൻഡർ ആപ്പ് വഴി പരിചയം സ്ത്രീക്ക് നഷ്ടമായത് 3.37 ലക്ഷം.
അന്ധേരി: ഡേറ്റിംഗ് ആപ്പ് ടിൻഡർ വഴി പരിചയപ്പെട്ടയാൾ സ്ത്രീയിൽ നിന്നും തട്ടിയെടുത്തത് 3.37 ലക്ഷം രൂപ! 43വയസ്സ് പ്രായമുള്ള മുംബയിലെ ഒരു വനിത ഇഞ്ചിനീയർ ആണ് തട്ടിപ്പിന് ഇരയായത്. പേര് അദ്വൈത് ആണെന്നും വിദേശത്താണ് താമസം എന്ന് പറഞ്ഞ് സൗഹൃദം കൂടിയ യുവാവ് സെപ്തംബർ 16 ന് താൻ മുംബൈയിൽ വരുന്നുണ്ട് എന്ന് ഫോണിൽ വിളിച്ചറിയിച്ചു. സെപ്റ്റംബർ 16ന് ദില്ലിയിൽ നിന്നും കസ്റ്റംസ് ഓഫീസർ ആണെന്ന് പറഞ്ഞു വിളിച്ച് മറ്റൊരാൾ അനധികൃതമായി യൂറോ കടത്താൻ ശ്രമിച്ചതിന് അദ്വൈതിനെ പിടികൂടിയിട്ടുണ്ടെന്നും വെറുതെ വിടണമെന്നുണ്ടെങ്കിൽ യുപിഐ വഴി 3.37 ലക്ഷം ട്രാൻസ്ഫർ ഉടൻ ചെയ്യണമെന്നും ആവശ്യപ്പെട്ടു. പെട്ടെന്ന് തന്നെ സ്ത്രീ ആവശ്യപ്പെട്ട തുക കൈമാറി.
അൽപ്പ സമയം കഴിഞ്ഞ് ഇതെയാൾ 5ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടപ്പോൾ അതും നൽകാൻ തയ്യാറായി ബാങ്കിനെ സമീപിച്ചപ്പോഴാണ് ബാങ്കുകർക്ക് സംശയം തോന്നിയത്. കബ ളിക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞ വനിത ഉടൻ വർസോവ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.