പ്രതികരിച്ച് ജയം രവി;ദാമ്പത്യം തകര്‍ത്തത് ഗായികയുമായുള്ള ബന്ധം

0

വിവാഹമോചന വാർത്തകളിൽ ഗായിക കെനിഷയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർഥിച്ച് ജയം രവി. സ്വയം ജീവിക്കുകയും മറ്റുള്ളവരെ അതിന് അനുവദിക്കുകയും ചെയ്യൂവെന്നും ആരുടെപേരും ഇതിലേക്കു വലിച്ചിഴയ്ക്കരുതെന്നും ജയംരവി പറഞ്ഞു.

‘‘ഒരേയൊരു കാര്യം മാത്രമാണ് പറയാനുള്ളത്. ജീവിതം ജീവിക്കാൻ അനുവദിക്കൂ. ആരെയും അതിലേക്ക് വലിച്ചിടരുത്. ആരുടെയൊക്കെയോ പേര് പറയുന്നത് കേൾക്കുന്നുണ്ട്. അങ്ങനെ ചെയ്യരുത്. വ്യക്തി ജീവിതത്തെ അങ്ങനെ വിടൂ. 600ൽ അധികം സ്റ്റേജുകളിൽ പാടിയിട്ടുള്ള ഗായികയാണ് കെനിഷ. ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഉയരങ്ങളിലെത്തിയ വ്യക്തിയും പല ജീവിതങ്ങളെ രക്ഷിച്ച ഒരു ഹീലറുമാണ് അവർ. ലൈസൻസുള്ള ഒരു സൈക്കോളജിസ്റ്റ് ആണവർ. ഒന്നിച്ച് ഒരു ഹീലിങ് സെന്റർ ആരംഭിക്കാനുള്ള പദ്ധതികളിലാണ് ഞങ്ങൾ.

 

ഇതിലൂടെ നിരവധിപേരെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ദയവുചെയ്ത് അത് തകർക്കരുത്. ഈ ലക്ഷ്യം ആർക്കും തകർക്കാനും സാധിക്കില്ല.’’–ജയം രവി പറഞ്ഞു.

വിവാഹമോചനത്തെ കുറിച്ചുള്ള ജയം രവിയുടെ പ്രസ്താവന തന്റെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നുവെന്ന് ഭാര്യ ആര്‍തി രവി പറഞ്ഞിരുന്നു. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ജയം രവിയുമായി തുറന്ന സംഭാഷണം നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ആ ശ്രമങ്ങൾ പാഴായെന്നും ജയം രവിയുടെ പെട്ടെന്നുള്ള ഈ പ്രഖ്യാപനം തന്നെ ഞെട്ടിച്ചെന്നും 18 വർഷത്തെ ബന്ധത്തിന് ശേഷം ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുമ്പോൾ അത് പരസ്പര ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടതായിരുന്നെന്നും ആ‍‍ര്‍തി കുറിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ജയം രവിക്കെതിരെ ആർതി സംസാരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *