അഹാനയെക്കുറിച്ച് സിന്ധു കൃഷ്ണ ;എല്ലാ അമ്മമാർക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാകണം

0

 

മകൾ അഹാനയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് അമ്മ സിന്ധു കൃഷ്ണ. കുടുംബസമേതം ബാലിയിലേക്ക് നടത്തിയ യാത്രയിലെ നിമിഷങ്ങൾ ഓർത്തെടുത്താണ് സിന്ധു അഹാനയോടു നന്ദി പറഞ്ഞത്. ‘അമ്മൂ, നിന്നെപ്പോലൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണം,’ എന്നായിരുന്നു അഹാനയെക്കുറിച്ച് സിന്ധു കുറിച്ചത്.

‘‘ഊട്ടിയിലെ ബോർഡിങ് സ്കൂളിലായിരുന്നപ്പോൾ ആവശ്യത്തിൽ അധികം സാഹസികതകൾ ചെയ്തിട്ടുണ്ടെങ്കിലും, ഇപ്പോൾ അതിനൊന്നും സാധിക്കാറില്ല. ഇഷ്ടമുള്ളതെല്ലാം ചെയ്യാനാകുന്ന പ്രായമോ ആരോഗ്യമോ ഇല്ല. എന്നാൽ ഈ ബാലി യാത്രയിൽ, കുട്ടികളുടെ നിർബന്ധത്തിൽ, എല്ലാ പേടികളെയും എനിക്ക് തോൽപ്പിക്കാനായി.

അമ്മൂ, എല്ലാ അമ്മമാർക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാവണം. ജീവിതത്തിലേക്ക് ഒരുപാടു സന്തോഷം തന്ന കുട്ടിയാണ് നീ. ആയിരം പടികളിൽ ഓരോന്നും പതുക്കെ കയറുമ്പോൾ നീ എന്റെ ഒപ്പം നിന്നു. വീഴുമെന്നു തോന്നിയപ്പോഴൊക്കെ പുറകിൽ താങ്ങായി നീ ഉണ്ടായിരുന്നു. കടൽത്തിരകളിൽ നിൽക്കുമ്പോൾ നീയെന്നെ മുറുക്കിപ്പിടിച്ചു. ജീവിതം മുഴുവനും ഓർക്കാനുള്ള ഓർമകളുണ്ടാക്കി. നന്ദി അമ്മു. കൂടാതെ, എന്നെ സഹായിച്ച ഓസിക്കും ഇഷാനിക്കും ഹൻസുവിനും അശ്വിനും നന്ദി,’’ സിന്ധു കുറിച്ചു.

നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം ഈയടുത്താണ് കഴിഞ്ഞത്. വിവാഹശേഷം അവധി ദിനങ്ങൾ ആഘോഷിക്കാൻ കുടുംബസമേതം ബാലിയിലായിരുന്നു സിന്ധു കൃഷ്ണയും കുടുംബവും. ബാലി യാത്രയിലെ രസകരമായ നിമിഷങ്ങൾ സിന്ധു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ബാലിയിലെ സാഹസികത നിറഞ്ഞ വിനോദങ്ങളിൽ ആഘോഷപൂർവം പങ്കെടുക്കുന്ന സിന്ധുവിന്റെ വിഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *