ഗാസയിലെ സമാധാനത്തിന് വേണ്ടി വാദിക്കുന്ന മഹ്മൂദ് അബ്ബാസിനെ നരേന്ദ്ര മോദി കണ്ടു
ന്യൂയോർക്ക്∙ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസയിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി, സമാധാനം പുനഃസ്ഥാപിക്കുന്നതിന് പൂർണ പിന്തുണ നൽകുമെന്നും പ്രഖ്യാപിച്ചു.
‘‘പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പിന്തുണ അറിയിച്ചു. പലസ്തീൻ ജനതയുമായി ദീർഘകാല സൗഹൃദം ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ പങ്കുവച്ചു.’’ – കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി എക്സിൽ കുറിച്ചു.
ഗാസയിലെ മാനുഷിക സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച മോദി പലസ്തീൻ ജനതയ്ക്കുള്ള പിന്തുണ ആവർത്തിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്വാൾ എക്സിൽ കുറിച്ചു.