നിയമസഭാ തെരഞ്ഞെടുപ്പ് – ഇത്തവണ 10000ന് മുകളിൽ പോളിംഗ് ബൂത്തുകൾ
മുംബൈ :നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുംബൈയിൽ തിരക്കേറിയ ഒരുക്കങ്ങൾ ആരംഭിച്ചു. ഏകദേശം 10,111 പോളിംഗ് സ്റ്റേഷനുകൾ ഉടനീളം സ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു.കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 218 സ്റ്റേഷനുകളുടെ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട് .വോട്ടിംഗ് പ്രക്രിയ കാര്യക്ഷമമാക്കാനും മൊത്തത്തിലുള്ള കാര്യക്ഷമത വർദ്ദിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ തീരുമാനം എന്ന് മുംബൈ നഗരസഭ വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം മേയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. വിപൂലീകരിച്ചതു പ്രകാരം ഓരോ പോളിംഗ് സ്റ്റേഷനിലും ശരാശരി 1,200 വോട്ടർമാർ എന്നനിലയിൽ ഗണ്യമായ കുറവുണ്ടാകും.
മുമ്പ് 1,500ലധികം വോട്ടർമാർ ഓരോ ബൂത്തിലും എത്തുമായിരുന്നു . പോളിംഗ് സ്റ്റേഷനുകൾ വർദ്ധിപ്പിച്ചത് തിരക്ക് കുറയ്ക്കുമെന്ന് നഗരസഭ (ബിഎംസി) അറിയിച്ചു. ഇതുപ്രകാരം നഗരത്തിൽ ഇനി 2,537 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും.സബർബൻ പ്രദേശങ്ങളിൽ 7574 സ്റ്റേഷനുകൾ ഉൾക്കൊള്ളാൻ കഴിയും. ഇത് ഒരുനഗരത്തിലെ 2,509 പോളിംഗ് സ്റ്റേഷനുകളിൽ നിന്നും 7,384 പോളിംഗ് സ്റ്റേഷനുകളിൽ നിന്നുമുള്ള വർദ്ധനവാണ് .വോട്ടർമാരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുകയും കൂടുതൽ കാര്യക്ഷമത ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണർ ഭൂഷൺ ഗഗ്രാനിയാണ്