യുവതിയോട് ലൈംഗികാതിക്രമം: ഇലക്ട്രിഷൻ അറസ്റ്റിൽ

0

കരുനാഗപ്പള്ളി: യുവതിക്ക് നേരെ പീഡനശ്രമം നടത്തിയ ഇലക്ട്രിഷനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കല്ലേലിഭാഗം കോട്ടവീട്ടിൽ വടക്കത്തിൽ ശിവാനന്ദന്റെ മകൻ ശ്രീജിത്ത് (45) നെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 11-ാം തീയതി യുവതിയുടെ വീട്ടിൽ വയറിംഗ് സംബന്ധമായ ജോലിക്കെത്തിയ ഇയാൾ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന തക്കം നോക്കി യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് സാധനങ്ങൾ വാങ്ങാനായി പുറത്ത് പോയ സമയം ബ്രേക്കർ ഓഫ് ചെയ്യാനായി യുവതിയെ മുറിക്കുള്ളിലേക്ക് ഇയാൾ വിളിച്ചുവരുത്തി. ബ്രേക്കർ ഓഫ് ചെയ്യ്ത ശേഷം തിരികെ നടന്ന യുവതിയെ പ്രതി കടന്ന് പിടിച്ച് മാനഹാനിപ്പെടുത്തുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ച് പോയ യുവതിയെ വിവരം പുറത്ത് അറിയിച്ചാൽ ഭർത്താവിനെയും മകനേയും കൊന്നുകളയുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്യ്തു.

യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയ കരുനാഗപ്പള്ളി പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു . കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജു വിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

അറിയിപ്പ്

കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നൽകിയ വാർത്ത കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഈ വാർത്ത നൽകിയത് ഇതിൽ പറയുന്ന പ്രതി/പ്രതികൾ കുറ്റക്കാർ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ബഹുമാനപ്പെട്ട കോടതികളാണ്. അതിനാൽ ഈ വാർത്ത സംബന്ധിച്ച് പ്രതി/പ്രതികൾ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയാൽ പ്രതി/പ്രതികൾക്ക് ഉണ്ടാകുന്ന കഷ്ട-നഷ്ടങ്ങൾക്കോ, മാനനഷ്ടങ്ങൾക്കോ ചാനൽ റിപ്പോർട്ടർ/മാനേജ്‍മെന്റ് എന്നിവർക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല

Spread the love

Leave a Reply

Your email address will not be published. Required fields are marked *