ഐഫോണ്‍ 16 സീരീസ് വിപണിയിൽ, ആപ്പിൾ ഷോറൂമിന് മുന്നിൽ ആയിരങ്ങൾ

0

മുംബൈ : ഇന്ത്യയിൽ ഐഫോണ്‍ 16 മോഡലുകളുടെ വില്‍പന ഇന്ന് മുതല്‍ ആരംഭിച്ചതോടെ
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ (ബികെസി) ആപ്പിളിൻ്റെ മുൻനിര സ്റ്റോറിന് മുന്നിൽ നീണ്ട നിര. ഇതിൽ ഇന്നലെ രാവിലെ 11 മണി മുതൽ ഷോറൂമിന്‌ മുന്നിലെത്തിയവരുണ്ട് . “ആദ്യം ഞാൻ വാങ്ങും ” എന്ന വാശിയിലാണ് പുതുതലമുറ മുംബൈയിലും മറ്റ് മെട്രോ നഗരങ്ങളിലും എത്തിയിട്ടുള്ളത്.
സെപ്റ്റംബര്‍ ഒമ്പതിനാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ സീരീസ് പുറത്തിറക്കിയത് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് ഇതിലുള്ളത്.ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായെത്തുന്ന ആദ്യ ഐഫോണുകളാണിവ…….
ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള വിവിധ ഫീച്ചറുകളാണ് ഇതുവഴി ഫോണുകളില്‍ ലഭിക്കുക…….

ആപ്പിളിൻ്റെ എക്കാലത്തെയും വലിയ ഡിസ്‌പ്ലേകൾ അഭിമാനിക്കുന്ന, പ്രോ മോഡലുകളിൽ യഥാക്രമം 6.3 ഇഞ്ച്, 6.9 ഇഞ്ച് സ്‌ക്രീനുകൾ, ആപ്പിൾ ഉപകരണത്തിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ പുറംചട്ടകൾ എന്നിവയുമുണ്ട്. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് ഉള്‍പ്പടെ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഐഫോണുകള്‍ ലഭിക്കുന്നതാണ്.

ഐ ഫോൺ 16ൻ്റെ വില 79900(128ജിബി), 89900(256ജിബി),109900(512ജിബി)എന്നിങ്ങനെയാണ്.
16പ്ലസ്സ് മോഡലിന്റെ വില നിരക്ക് – 89900(228ജിബി),99900(256ജിബി),111900(512ജിബി,) 26പ്രോ മോഡലിന്റെ വില -119900(128 ജിബി), 129900(256 ജിബി),149900(512ജിബി),169900(1ടിബി),
മോഡൽ 16പ്രോ മാക്സ് – 144900( 128 ജിബി),164900(256 ജിബി)184900 (512 ജിബി).

Spread the love

Leave a Reply

Your email address will not be published. Required fields are marked *