മാട്ടുംഗ ബോംബെ കേരളീയ സമാജം ഓണാഘോഷം
മാട്ടുംഗ: ബോംബെ കേരളീയ സമാജ ത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം
സെപ്റ്റംബർ 22 ഞായറാഴ്ച, സയൺ മെയിൻ റോഡിലുള്ള ശ്രീ മാനവ് സേവാ സംഘ് ഹാളിൽ വെച്ച് നടക്കും.
സമാജ പ്രസിദ്ധീകരണമായ വിശാലകേരളം *ഓണപ്പതിപ്പിന്റെ പ്രകാശനവും സമാജം മാട്രിമോണി വെബ്സൈറ്റിന്റെ ഉദ്ഘാടനവും അന്ന് നിർവഹിക്കുന്നതായിരിക്കും.ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ ബഹു: സി പി രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും .കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവകുപ്പ് സഹ മന്ത്രി ജോർജ് കുര്യൻ, തെയ്യം കലാകാരനും പദ്‌മശ്രീ ജേതാവുമായ ഇ. പി. നാരായണൻ എന്നിവർ
വിശിഷ്ടാതിഥികളാണ് .
രാവിലെ 9.30ന് വിവിധ കലാപരിപാടികളോടെ ആഘോഷങ്ങൾ ആരംഭിക്കും. . സമാജം നൃത്തവിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും, വനിതാവിഭാഗം അവരിപ്പിക്കുന്ന കൈകൊട്ടിക്കളിയും, ‘തുടിപ്പ് ഫോക്ക് ബാന്റ്’ ‘ അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും ഉണ്ടായിരിക്കും.
SSC & HSC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സമാജം അംഗങ്ങളുടെ കുട്ടികൾക്ക് സമ്മാനദാനവും, മുൻകാല സമാജം പ്രവർത്തകരായിരുന്ന ഏതാനുംപേരേയും ചടങ്ങിൽ ആദരിക്കും.
തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് :
24012366 / 8369349828