ഘോഷയാത്രയ്ക്കിടയിലെ ഏറ്റുമുട്ടൽ, ഭീവണ്ടിയിൽ സംഘർഷാവസ്ഥ തുടരുന്നു.

0

താന : അനന്ത് ചതുർദശി ദിനത്തിൽ നിമജ്ജന ഘോഷയാത്ര നടത്തുന്നതിനിടെ ഗണേശ വിഗ്രഹത്തിന് നേരെ കല്ലേറുണ്ടായെന്നാരോപിച്ചുണ്ടായ സംഘർഷാവസ്ഥ താനെ ജില്ലയിലെ ഭിവണ്ടിയിൽ തുടരുന്നു. കഴിഞ്ഞ ദിവസം സംഘർഷം രൂക്ഷമായതിനെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും സംശയാസ്പദമായ ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഗണപതി നിമജ്ജന ഘോഷയാത്ര ഭീവണ്ടി മസ്ജിദിന് സമീപം എത്തിയപ്പോൾ ഘോഷയാത്രയ്ക്ക് നേരെ ആരോ കല്ലെറിഞ്ഞു എന്ന വാർത്ത പ്രചരിച്ചതോടെ ചില വ്യക്തികൾക്കിടയിൽ തർക്കത്തിനും വാക്കേറ്റത്തിനും ഇത് കാരണമായി ., തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്ന് പോലീസ് അറിയിച്ചു.

ഗണേഷ് മണ്ഡലം അംഗങ്ങൾ വഞ്ചാർ പട്ടി നകയിൽ ഒത്തുകൂടിയപ്പോൾ , മറ്റ് ഗണേശ മണ്ഡലങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ അവരോടൊപ്പം ചേർന്ന് മുദ്രാവാക്യം വിളി തുടങ്ങുകയുംപിന്നീട് ഇതര സമുദായക്കാരും സ്ഥലത്ത് തടിച്ചുകൂടാൻ തുടങ്ങിയതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.

ഗണേശ വിഗ്രഹത്തിന് നേരെ കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഘോഷയാത്രയുമായി മുന്നോട്ട് പോകാൻ ഗണേഷ് മണ്ഡലം വിസമ്മതിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയും ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തുവെന്ന് ചവാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
വിസർജൻ ഘോഷയാത്രയുടെ ഭാഗമായിരുന്ന ചിലർ ഉൾപ്പെടെ കുറച്ചുപേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ കേസുകൾ ഫയൽ ചെയ്യാനും അറസ്റ്റുചെയ്യാനുമുള്ള നീക്കത്തിലാണ് പോലീസ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *