യുവകലാസാഹിതി യുഎഇ സംഘടിപ്പിക്കുന്ന സ്കൂൾതല കലോത്സവം നവംബറിൽ
ദുബായ് ∙ യുവകലാസാഹിതി യുഎഇ സംഘടിപ്പിക്കുന്ന സ്കൂൾതല കലോത്സവം നവംബർ 2, 3, 8, 9, 10 തീയതികളിൽ അജ്മാൻ മെട്രോപോളിറ്റൻ സ്കൂളിൽ നടക്കും. 2500 ഓളം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയുടെ റജിസ്ട്രേഷൻ ആരംഭിച്ചു.
അബുദാബി-അൽ ഐൻ, ദുബായ്, ഷാർജ, അജ്മാൻ – ഉമ്മൽ ഖുവൈൻ, റാസൽഖൈമ – ഫുജൈറ എന്നിങ്ങനെ അഞ്ചു മേഖലകൾ ആയിട്ടാണ് കുട്ടികൾ മത്സരിക്കുന്നത്. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക ചരിത്രത്തിൽ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ച കലാകാരന്മാരുടെ പേരിലാണ് സമ്മാനങ്ങൾ നൽകുകയെന്ന് പ്രസിഡന്റ് സുഭാഷ് ദാസും ജനറൽ സെക്രട്ടറി ബിജു ശങ്കറും അറിയിച്ചു.