ഇനി എല്ലാ ഐഫോണുകളിലും ഐപാഡുകളിലും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിന്‍റെ സേവനം ലഭിക്കില്ല

0
apps.56161.9007199266246365.1d5a6a53 3c49 4f80 95d7 78d76b0e05d0

 

ഇനി എല്ലാ ഐഫോണുകളിലും ഐപാഡുകളിലും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിന്‍റെ സേവനം ലഭിക്കില്ല. പഴയ ചില ഐഫോണുകളിലും ഐപാഡുകളിലും സേവനം നിർത്തലാക്കാൻ ഒരുങ്ങുകയാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് എന്ന് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഒഎസ് 17, ഐപാഡ് ഒഎസ് 17 ഒഎസ് അപ്‌ഡേറ്റുകൾ ലഭിക്കുന്ന ഐഫോണുകളിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് ഇനി മുതൽ നെറ്റ്ഫ്ലിക്‌സ് സേവനങ്ങൾ ലഭിക്കുക.ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ 10, ഐപാഡ് പ്രോ (ഒന്നാം തലമുറ), ഐപാഡ് (അഞ്ചാം തലമുറ) എന്നിവയെയാകും ഈ മാറ്റം ബാധിക്കുക. ഈ ഉപകരണങ്ങളിൽ ഐഒഎസ് 16, ഐപാഡ് ഒഎസ് 16 എന്നിവയ്ക്ക് മുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവില്ലെന്നതും ശ്രദ്ധേയം. കൂടാതെ ഈ ഉപകരണങ്ങളിലെ നെറ്റ്ഫ്ലിക്‌സ് ആപ്പിൽ അപ്‌ഡേറ്റുകളും, പുതിയ ഫീച്ചറുകളും, ബഗ് ഫിക്‌സുകളും ലഭിക്കില്ല. നിലവിലുള്ള ആപ്പ് തുടർന്നും ഈ ഉപകരണങ്ങളിൽ പ്രവർത്തിക്കും. വെബ് ബ്രൗസറിലൂടെയും ഈ ഉപകരണങ്ങളിൽ നെറ്റ്ഫ്ലിക്സിന്‍റെ സേവനം ആസ്വദിക്കാനാവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *