‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പി’ന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം ;കേരളത്തിൽ എംപോക്സ്;.

0

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചതും; ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റു രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും വേണം.

ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് റിപ്പോർട്ട് അംഗീകരിച്ചത്. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.

ഇത്തവണത്തെ ഓണസീസണിൽ റെക്കോർഡ് മദ്യവിൽപനയാണുണ്ടാതെന്ന് കണക്കുകൾ പുറത്തുവന്നു. ഓണസീസണില്‍ 818.21 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. കഴിഞ്ഞ തവണ വിറ്റത് 809.25 കോടി രൂപയുടെ മദ്യമായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 8.96 കോടി രൂപയുടെ മദ്യം അധികം വിറ്റഴിച്ചു. ഓണസീസണില്‍ 9 ദിവസം കൊണ്ട് 704 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. അതിനിടെ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രകടനപത്രിക പുറത്തിറക്കി. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ ഹരിയാന മഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ബൻ എന്നിവരും ഖർഗെയ്ക്കൊപ്പം ഡൽഹിയിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് സന്നിഹിതരായിരുന്നു.ജാതി സർവേ, മിനിമം താങ്ങു

Spread the love

Leave a Reply

Your email address will not be published. Required fields are marked *