നഗരത്തിലെ ഗണേശോത്സവത്തിന് ഇന്ന് പരിസമാപ്തി 

0

 

മുംബൈ : ഇന്ന് അനന്ത് ചതുർദശി. പത്ത് ദിവസമായി നീണ്ടുനിന്ന സംസ്ഥാനത്തെ ഗണേശോത്സവത്തിന് ഇന്ന് പരിസമാപ്തി .അനന്ത് ചതുർദശിയിൽ ഭക്തർ ഗണപതിയോട് താൽക്കാലികമായി വിടപറയുന്നു. .ചാന്ദ്ര ദ്വിവാരത്തിലെ 14-ാം ദിവസമാണ് ചതുർദശി. സാധാരണഗതിയിൽ, ഗണേശ ചതുർത്ഥി കഴിഞ്ഞ് 10 ദിവസം കഴിഞ്ഞ് അനന്ത് ചതുർദശി വരുന്നു.

അനന്ത ചതുർദശിയിൽ വരുന്ന ഈ സുപ്രധാന സന്ദർഭത്തിൽ ഗണപതിയുടെ വിഗ്രഹങ്ങൾ ജലാശയങ്ങളിൽ നിമജ്ജനം ചെയ്യുന്നു . അടുത്ത വർഷം വീണ്ടും പ്രിയദേവനെ സ്വാഗതം ചെയ്യുമെന്ന വാഗ്ദാനത്തിൽ, ” ഗണപതി ബപ്പാ മോറിയ ,പുട്ച്ചാ വർഷീ ലൗക്കർ യ “എന്ന ആരവങ്ങളോടെ ഭക്തരുടെ സമാപന ഘോഷയാത്ര ഇന്ന് നടക്കും .പത്തുദിവസത്തെ പൂജയ്ക്ക് ശേഷമുള്ള ഗണപതി വിഗ്രഹങ്ങൾ അതിലൂടെ നിമജ്ജനം ചെയ്യപ്പെടും. ഗണേശ ചതുർത്ഥി ദിനത്തിൽ പ്രതിമകൾ പ്രതിഷ്ഠിച്ച ശേഷം പൂജ നടത്തി ഒന്നരദിവസം ,മൂന്ന് ഏഴ് ,പത്ത് എന്നിങ്ങനെയുള്ള ദിനങ്ങളിലാണ് ഈ കർമം നടക്കുന്നത്.

വിനായക ചതുർത്ഥിയ്ക്കു ശേഷം ഭക്തരുടെ ഭവനത്തിലോ ക്ഷേത്രത്തിലോ താമസിച്ചതിന് ശേഷം അവിടെ യുള്ളവർക്ക് ഐശ്വര്യം നൽകി ഗണപതിക്ക് തൻ്റെ വീട്ടിലേക്ക് മടങ്ങാൻ വേണ്ടിയാണ് വിഗ്രഹം വെള്ളത്തിൽ നിമജ്ജനം ചെയ്യുന്നത് എന്നാണ് വിശ്വാസം .ഗണപതിയുടെ ജനനചക്രം സൂചിപ്പിക്കുന്നതിനാണ് ഈ ആചാരം നടത്തുന്നത്.

പരമശിവന്റെ അടുത്ത് ദേവന്മാരും അസുരന്മാരും ശിവഗണങ്ങളും ആയി ഭയങ്കര തിരക്കായിരുന്നു. ആളൊഴിഞ്ഞൽപ്പം സമയം തനിക്കൊപ്പം ഇരിക്കാൻശിവന് നേരമില്ല എന്ന് പാർവതി ദേവി ഭഗവാനോട് പരാതി പറഞ്ഞിരുന്നു എങ്കിലും ലോകം വാണരുളുന്ന അദ്ദേഹത്തിന് അതിനുള്ള സമയം കുറവായിരുന്നു. അങ്ങനെ ശിവനോടുള്ള ദേഷ്യത്തിന് ആദിപരാശക്തിയായ ഭഗവതി ചന്ദനപ്പൊടികൊണ്ട് ഒരു പ്രതിമയുണ്ടാക്കി അതിനു തന്റെ ശക്തികൊണ്ടു ജീവൻ കൊടുത്തു. പാർവതിയുടെ സ്വന്തം പകർപ്പിൽ ഈ രീതിയിൽ സൃഷ്ട്ടിച്ചതു കൊണ്ടാണ് ഗണേശോത്സവത്തിൽ പലരൂപത്തിലുള്ള ഗണപതി പ്രതിമകളെ സൃഷ്ടിക്കുന്നത് എന്നതാണ് ഐതിഹ്യം .

ഗണപതിയെ ഹിന്ദുക്കൾ ഐശ്വര്യത്തിന്‍റെയും ജ്ഞാനത്തിന്‍റെയും ദേവനായാണ് കണക്കാക്കുന്നത് . ഗണപതിയെ ആരാധിക്കുന്നത് ജീവിതത്തിൽ തടസങ്ങൾ നീങ്ങാനും ഐശ്വര്യവും സമൃദ്ധിയും ലഭിക്കാനും കാരണമാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *