നദ്ദ-വീണ കൂടിക്കാഴ്ച ഇന്ന് ആവശ്യം: എയിംസ്
മലപ്പുറത്തെ നിപ മരണത്തിനിടെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ നിശ്‌ചയിച്ച കൂടിക്കാഴ്ച ആണിത്. സംസ്ഥാനത്തിന് എയിംസ് വേണമെന്ന ആവശ്യം വീണ ജോർജ് ഇന്നത്തെ കൂടിക്കാഴ്ച്ചയിൽ ഉന്നയിക്കും.
https://sahyanews.com/kcl-semi-today/
എൻആർഎച്ച്എം ഫണ്ട് ഉൾപ്പെടെ ഉള്ള ആവശ്യങ്ങളും ഉന്നയിക്കും.അതേ സമയം നിപ സാഹചര്യത്തിൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യവും പ്രതിരോധ പ്രവർത്തനങ്ങളും അറിയിക്കാനും സാധ്യത ഉണ്ട്.