ഇന്നുമുതൽ യുപിഐയിലൂടെ 5 ലക്ഷംവരെ കൈമാറാം

0

ന്യൂഡൽഹി നികുതി അടക്കുന്നത് അടക്കമുള്ള  പ്രത്യേക ഇടപാടുകൾക്ക്‌   യുപിഐയിലൂടെ ഇനിമുതൽ അഞ്ചുലക്ഷം രൂപവരെ കൈമാറാം.  യുപിഐ ഇടപാട് പരിധി ഉയര്‍ത്താനുള്ള നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്നു പരിധി. ഇന്നുമുതൽ പ്രാബല്യത്തിൽവരും. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഹരി നിക്ഷേപം, ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് സ്‌കീമുകള്‍ എന്നിവയിലേക്കുള്ള യുപിഐ   ഇടപാടുകളുടെ പരിധിയും സമാനമായ രീതിയില്‍ ഉയര്‍ത്തി. ബാങ്കുകളും യുപിഐ ആപ്പുകളും ഇതനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് എന്‍പിസിഐ നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *