സീൽ ആശ്രമത്തിലെ അന്തേവാസികൾക്ക് ഓണക്കോടിയും ഓണസദ്യയും നൽകി
മുംബൈ : തിരുവോണ ദിനം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവഴിച്ച് ഹോളി ഏഞ്ചൽസ് & ജൂനിയർ കോളേജ്, ഡോ.ഡേവിഡ്‌സ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ എന്നീ സ്ഥാപനങ്ങളുടെ സാരഥി ഡോ.ഉമ്മൻ ഡേവിഡ്. തെരുവിൽ കിടക്കുന്ന രോഗികളെയും അനാഥരായവരേയും ,മനസികരോഗികളെയുമൊക്കെ സംരക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്ന പാസ്റ്റർ എം ഫിലിപ്പിൻ്റെ പൻവേലിലുള്ള സീൽ ആശ്രമം സന്ദർശിച്ച ഉമ്മൻ ഡേവിഡ് ഒരുലക്ഷം രൂപ രോഗികളുടെ ക്ഷേമത്തിനായി സഹായ ധനം നൽകി.
കൂടാതെ അവിടെയുള്ള 365 അന്തേവാസികൾക്ക് ഓണക്കോടി, ഓണസദ്യ എന്നിവയും നൽകി . ഈ മഴക്കാലത്തിനു മുമ്പ് തെരുവിൽക്കിടക്കുന്ന 140ൽ പരം ആളുകളെ പാസ്റ്റർ എം ഫിലിപ്പിൻ്റെ നേതൃത്തത്തിൽ ആശ്രമത്തിൽ കൊണ്ടു വന്ന് സംരക്ഷിച്ചിട്ടുണ്ട് .25 വർഷമായി ഈ സേവനം ‘സീൽ ആശ്രമം ‘തുടർന്നു വരുന്നു .