അമ്മ അവാർഡ് വാങ്ങുന്നത് ക്യാമറയിൽ പകർത്തി മകൾ : ഐശ്വര്യയുടെ ഏറ്റവും വലിയ ആരാധിക ആരാധ്യ തന്നെ.
എല്ലാ യാത്രകളിലും പരിപാടികളിലും വേദികളിലുമെല്ലാം ഐശ്വര്യ റായിയുടെ നിഴല്‍പോലെ മകള്‍ ആരാധ്യയുമുണ്ടാകും. അതുകൊണ്ടുതന്നെ പലപ്പോഴും പാപ്പരാസികളുടെ ക്യാമറക്കണ്ണുകളില്‍ ആരാധ്യ പതിയാറുണ്ട്. ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധ്യ നടത്തിയ പ്രസംഗവും സ്കൂളിന്റെ വാര്‍ഷിക ദിനത്തില്‍ അവതരിപ്പിച്ച നാടകത്തിലെ ആരാധ്യയുടെ കഥാപാത്രവുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷങ്ങളിലും ഐശ്വര്യയ്ക്കൊപ്പം നിറസാന്നിധ്യമായി ആരാധ്യയുമുണ്ടായിരുന്നു. കാന്‍ ചലച്ചിത്രമേളയിലും ഐശ്വര്യയ്ക്കൊപ്പം ആരാധ്യ എത്തിയിരുന്നു.
ഇപ്പോഴിതാ ദുബായില്‍ നടന്ന സൈമ അവാര്‍ഡ് ഷോയിലും ഐശ്വര്യയ്ക്കൊപ്പം ആരാധ്യയുമെത്തി. ക്രിട്ടിക്സ് വിഭാഗത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ഐശ്വര്യയായിരുന്നു. സംവിധായകന് കബീര്‍ ഖാനില്‍ നിന്ന് ഐശ്വര്യ അവാര്‍ഡ് വാങ്ങുമ്പോള്‍ ആരാധ്യ വേദിയിലിരുന്ന് മൊബൈല്‍ ക്യാമറയില്‍ ആ നിമിഷം പകര്‍ത്തുകയായിരുന്നു. ഈ ചിത്രങ്ങള്‍ നിമിഷനേരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.