ഷീബ വാസൻ ഗാന രചന നിർവഹിച്ച പുതിയ ആൽബത്തിന്റെ റിലീസ് ഇന്ന്

0

നവിമുംബൈ: കണ്ണൂർ സ്വദേശിയും നവിമുംബൈ ഉൾവയിലെ താമസക്കാരിയുമായ ഷീബവാസൻ ഗാനരചന നിർവ്വഹിച്ച്‌ എസ്‌വി ക്രിയേഷൻ നിർമ്മിച്ച മലയാളം മ്യൂസിക്കൽ ആൽബം “അരികിൽ” ,ഇന്ന്
പ്രകാശനം ചെയ്യും . യുവസംഗീതസംവിധായകൻ മഹേശ്വറാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത പിന്നണിഗായകൻ അഭിജിത്ത് കൊല്ലമാണ് ഗാനങ്ങൾ പാടിയിരിക്കുന്നത് . എസ്‌വി ക്രിയേഷൻ്റെ ഏഴാമത്തെ മ്യൂസിക്കൽ ആൽബമാണ് അരികിൽ. എല്ലാ പാട്ടുകളുടേയും രചന നിർവഹിച്ചിട്ടുള്ളത് ഷീബ വാസനാണ് .

പാലക്കാടിന്റെ പ്രകൃതി ഭംഗിയിൽ ഷൂട്ട്‌ ചെയ്ത ഈ ആൽബത്തിന്റെ സംവിധാനവും സ്ക്രിപ്റ്റും നിർവഹിച്ചിട്ടുള്ളത് കെവിൻ രാമചന്ദ്രനാണ്, ശ്രീവത്സനാണ് ആൽബത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. ഒട്ടനവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുള്ള വിഷ്‌ണു ശശികുമാറാണ് ഇതിലെ നായകൻ. പുതുമുഖ താരം അനന്യ നായികയും ശരത് സഹനടനായും വേഷമിടുന്നു.

സ്വതന്ത്ര സംഗീതസംവിധാനത്തിൽ ശ്രദ്ധനൽകുന്ന മഹേശ്വർ മുംബയിലെ അറിയപ്പെടുന്ന ഗായകരിലൊരാളാണ്. മഹേശ്വറിന്റെ സംവിധാനത്തിൽ ഇതിന് മുന്നേ റിലീസ് ചെയ്ത “ഓണപൂത്താലം “, “എന്റെ നാഥൻ ”എന്ന ആൽബങ്ങളും ഏറെ പ്രേക്ഷകപ്രശംസ നേടിയയവയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *