കൊല്ലം മൈനാഗപ്പള്ളിയില്‍ അരുംകൊല, കാറിടിച്ച് റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കി

0

മൈനാഗപ്പള്ളി: ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ കാർ ഇടിച്ചു വീഴ്ത്തി. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കാർ ഓടിച്ചവർ രക്ഷപ്പെട്ടു.ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലെത്തിക്കപ്പെട്ട മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുവിള നൗഷാദിന്‍റെ ഭാര്യ കുഞ്ഞുമോൾ (45) മരിച്ചു. ഇന്ന് വൈകിട്ട് 5.47ന് ആണ് സംഭവം. റോഡ്മുറിച്ചു കടന്ന സ്കൂട്ടര്‍ യാത്രക്കാരായ വനിതകളെ കാര്‍ ഇടിച്ചുവീഴ്ത്തി. കുഞ്ഞുമോള്‍ കാറിന്‍റെ മുന്നിലാണ് വീണത്തലമുടി വീലില്‍ കുരുങ്ങിനിലയിലായിരുന്നുവത്രേ. ഓടിക്കൂടിയവര്‍ കാര്‍ എടുക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നതിനിടെ ഓടിച്ചയാള്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ കയറ്റി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്ന് പിടിച്ചപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു.

സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റു. കാർ ഡ്രൈവർ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ ഒളിവിൽ .കാറും, കാറിൽ ഉണ്ടായിരുന്ന യുവ വനിത ഡോക്ടറും പൊലീസ് കസ്റ്റഡിയിലാണ്. കാര്‍ഓടിച്ചയാള്‍ മനപൂര്‍വം കാര്‍ കയറ്റിയുവതിയുടെ മരണത്തിനിടയാക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. കാര്‍ മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതിരുന്നതിനാല്‍ അല്‍പം പിന്നോട്ട് എടുത്ത് പവര്‍ കൂട്ടി ശരീരത്തിലൂടെ പാഞ്ഞു കയറുകയായിരുന്നു. കുഞ്ഞുമോളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാരിയെല്ലുകള്‍ ഓടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതായി സംശയിക്കുന്നതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *