നെക്‌സസ് മാളിൽ സീവുഡ് മലയാളി സമാജത്തിന്റെ ഭീമൻ പൂക്കളം ഒരുങ്ങി
നവിമുംബൈ : സീവുഡ് റെയിൽവേസ്റ്റേഷൻ റോഡിലുള്ള നെക്‌സസ് മാളിൽ സീവുഡ് മലയാളി സമാജത്തിന്റെ തിരുവോണ പൂക്കളം സന്ദർശകർക്കായി ഒരുങ്ങി. പി ജി ആർ നായർ (കൺവീനർ)ഇ കെ നന്ദകുമാർ (പ്രസിഡൻ്റ്)രാജീവ് നായർ (സെക്രട്ടറി)കൃപൻ കെ ടി,സുമേഷ് ചന്ദ്രൻ,ശ്യാംലാൽ,ശശി നായർ,കെ സി രാജേന്ദ്രൻ,ഇ കെ സുനിൽ കുമാർ,പ്രദീപ് മാധവൻ
ചിത്രസെൻ,രഘുനന്ദനൻ,സുരേഷ് മേനോൻ,മോഹൻ പട്ടേര,അജയകുമാർ,ഗോപിനാഥൻ നമ്പ്യാർ,ഗിരിജ നായർ,വീണ,ബിജി ബിജു,സോജി,ലത,ജോബി ജോയിക്കുട്ടി,സ്വപന ബിജു,ഉഷ ശ്രീകാന്ത്,സരിത മേനോൻ നിഷ ഗോപിനാഥ്,ശ്രീദേവി ധനരാജ് എന്നിവർ ചേർന്നാണ് ഏകദേശം 64 സ്‌ക്വയർ മീറ്റർ വിസ്തീർണ്ണത്തിലുള്ള പൂക്കളം ഒരുക്കിയത്.
“വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പരേലിൽ നിന്നും പൂക്കൾ വാങ്ങി തിരിച്ചെത്തുകയും വൈകുന്നേരം 3 മണിക്ക് ശേഷം പൂക്കൾ മുറിച്ചു ഒരുക്കങ്ങൾ ആരംഭിക്കുകയും ഇന്നലെ രാത്രി 11 മണിക്ക് പൂവിടാൻ തുടങ്ങുകയും ചെയ്‌തു .ഇന്ന് പുലർച്ചെ 4 .30 നാണ് അവസാനിച്ചത് ” കൺവീനർ പി ജി ആർ നായർ പറഞ്ഞു. ‘ഓണം ഓപ്പുലൻസ് ‘എന്നപേരിൽ അണിയിച്ചൊരുക്കുന്ന ആഘോഷ പരിപാടിയിൽ ഇന്ന് വൈകുന്നേരം നാലരമുതൽ രാത്രി 9 മണിവരെ ഓണ ഐതിഹ്യങ്ങളെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്ക്കാരങ്ങളും കഥകളി, തെയ്യം, മവേലിയുടെ വരവ് , ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം എന്നിവയും അവതരിപ്പിക്കപ്പെടും.
ഓണത്തോടൊപ്പം കേരള സംസ്ക്കാര തനിമയേയും മറുഭാഷക്കാർക്ക് പരിചിതമാക്കുന്ന രീതിയിലാണ് പരിപാടി ഒരുക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. നെക്സസ് മാളുമായിചേർന്നുകൊണ്ടാണ് സീവുഡ് മലയാളി സമാജം കേരളീയരുടെ ഓണപ്പെരുമ
ഇന്നും നാളെയുമായി ഏവർക്കും വേണ്ടി ഒരുക്കുന്നത്.