ഉത്രാടം നാളിൽ ഉച്ചഭക്ഷണവുമായി കെയർ ഫോർ മുംബൈ 

0

 

 

മുംബൈ : കഴിഞ്ഞ നാലുവർഷമായി ജീവ കാരുണ്യരംഗത്തും മഹാനഗരത്തിലെ സാമൂഹ്യ സേവനരംഗത്തും സജീവമായി പ്രവർത്തിക്കുന്ന ‘കെയർ ഫോർ മുംബൈ’ ഈ ഉത്രാടം നാളിൽ (ശനി) ആഘോഷങ്ങളെന്തെന്നറിയാതെ അനാഥത്വത്തിൽ ജീവിക്കുന്നവരുടെ സംരക്ഷണമേറ്റെടുത്ത തലോജയിലെ ജ്യോതിസ് കെയർ സെന്ററിൽ ഉച്ചഭക്ഷണം വിതരണം ചെയ്യും. എച്ച് ഐ വി ബാധിച്ചവരടക്കമുള്ള രോഗികളുംവാർദ്ധക്യം ബാധിച്ചവരുമാണ് ഇവിടെയുള്ള അന്തേവാസികൾ.

കൂടാതെ, തിരുവോണ നാളായ ഞായറാഴ്ചയും തിങ്കളാഴ്ചയും ടാറ്റ മെമ്മോറിയൽ കാൻസർ സെൻ്ററിന് പുറത്തുള്ള തെരുവിൽ താമസിക്കുന്ന കാൻസർ രോഗികൾക്കും കുടുംബാംഗങ്ങൾക്കും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യും. പലവിധ സാഹചര്യങ്ങളാൽ ഓണസദ്യ ഉണ്ണാൻ സാധിക്കില്ലാ എന്നറിയിച്ചവർക്കുള്ള ഓണകിറ്റുകളും മുംബൈയുടെ വിവിധഭാഗങ്ങളിൽ വിതരണം ചെയ്യുമെന്നും  കെയർ ഫോർ മുംബൈ സെക്രട്ടറി പ്രിയ വർഗ്ഗീസ് അറിയിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *