കലാഭവൻ മണി സ്‌മാരക അവാർഡ് വിതരണം : മുഖ്യാതിഥി ബംഗാൾ ഗവർണ്ണർ ഡോ .വി .ആനന്ദ ബോസ്
മുംബൈ: വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ മുംബൈ മലയാളികൾക്കും മറുഭാഷക്കാർക്കും സമ്മാനിച്ച പീപ്പിൾസ് ആർട്ട് സെന്ററിന്റെ ഓണാഘോഷം സെപ്തംബർ 22 ന് ചെമ്പൂർ റെയിൽവേസ്റ്റേഷനു സമീപമുള്ള ഫൈൻ ആർട്സ് ഹാളിൽവൈകുന്നേരം 7 മണിക്ക് നടക്കും .വെസ്റ്റ് ബംഗാൾ ഗവർണ്ണർ ഡോ .വി .ആനന്ദ ബോസ് മുഖ്യാഥിതിയായി പങ്കെടുക്കും .രജീഷ് മുളവക്കാടും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും ഹാസ്യപരിപാടികളും ഉണ്ടായിരിക്കും. കലാഭവൻ മണി സ്‌മാരക പുരസ്‌ക്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. സിനിമാതാരം ലാൽ ,സുനീഷ് വരനാട് ,ഉണ്ണിരാജ് ചെറുവത്തൂർ ,കൊല്ലം സിറാജ് ,ദേവരാജൻ കോഴിക്കോട് എന്നിവർക്കാണ് അവാർഡ് നൽകുന്നത് . മുംബൈയിൽ ഇതിനകം 1060 പരിപാടികൾ പീപ്പിൾസ് ആർട്ട് സെന്റർ സംഘടിപ്പിച്ചിട്ടുണ്ട്.