കണ്ണൂരോണം -2024ൽ അലോഷി പാടും
നവിമുംബൈ: ഒക്ടോബർ 13 ഞായറാഴ്ച്ച ബേലാപ്പൂർ കൈരളി ഓഡിറ്റോറിയത്തിൽ ( സെക്റ്റർ -8 ,സിബിഡി ) വെച്ച് നടക്കുന്ന നവിമുംബൈ കണ്ണൂർ കൾച്ചറൽ അസോസിയേഷൻ്റെ ഓണാഘോഷപരിപാടിയിൽ പ്രശസ്‌ത ഗസൽ -പിന്നണി ഗായകൻ അലോഷിയുടെ സംഗീതപരിപാടി ഉണ്ടായിരിക്കും.കൂടാതെ യുവ സംഗീത സംവിധായകനും ഗായകനുമായ മഹേശ്വറിൻ്റെ ഗാനങ്ങളും കലാമണ്ഡലം ശ്രീലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഫ്യുഷൻ ഡാൻസും അരങ്ങേറും. വൈകുന്നേരം 6 .30 ന് പരിപാടികൾ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്കും പാസ്സുകൾക്കും : വാസൻ വീരചേരി – 7738159911, ഗോപിനാഥൻ -9920585568 ,പ്രകാശൻ പിപി -9702442220, സുരേഷ് എംകെവി – 9820182192 ,തമ്പാൻ ടി -9820994881